Suresh Gopi MP announce central assistance of Rs 3 lakh to Pulikali gangs Thrissur  
Kerala

പുലിക്കളി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ കേന്ദ്ര ധനസഹായം, തന്റെ ഓണസമ്മാനമെന്ന് സുരേഷ് ഗോപി എംപി

ഡിപിപിഎച്ച് കേന്ദ്ര ഫണ്ടിനു കീഴിലാണ് തുക അനുവദിച്ചതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സാംസ്‌കാരിക നഗരത്തിന്റെ തനത് ഉത്സവമായ പുലിക്കളിക്ക് കേന്ദ്ര സഹായം. തൃശൂര്‍ എംപി സുരേഷ് ഗോപി ഇടപെട്ടാണ് പുലിക്കളിക്ക് കേന്ദ്ര സഹായം അനുവദിച്ചത്. ഒരു സംഘത്തിന് മൂന്ന് ലക്ഷം രൂപ എന്ന വിധത്തില്‍ എട്ടു സംഘങ്ങള്‍ക്കായി 24 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രശസ്തമായ തൃശ്ശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് എന്റെ ഓണസമ്മാനം എന്ന് വ്യക്തമാക്കിയാണ് സുരേഷ് ഗോപി എംപി ധന സഹായം പ്രഖ്യാപിച്ചത്.

ഡിപിപിഎച്ച് കേന്ദ്ര ഫണ്ടിനു കീഴിലാണ് തുക അനുവദിച്ചതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 'പ്രശസ്തമായ തൃശ്ശൂര്‍ പുലികളി സംഘങ്ങള്‍ക്ക് എന്റെ ഓണസമ്മാനം ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശ്ശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് 3 ലക്ഷം രൂപ ഡിപിപിഎച്ച് സ്‌കീമിന്റെ കീഴില്‍ അനുവദിക്കുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്! ഇത് സാധ്യമാക്കുന്നതില്‍ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത്ജിക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പുലിക്കളി സംഘങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യും,' എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇന്ത്യയിലെ പരമ്പരാഗത സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായ സ്വയം ഭരണ സ്ഥാപനമായ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍.

അതേസമയം, പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി.

സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ നാളെ വൈകീട്ട് 4.30ന് നടക്കുന്ന ഫ്‌ളാഗ്ഓഫ് ചടങ്ങോടെ പുലിക്കളിക്ക് തുടക്കമാകും. വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്ളാഗ്ഓഫ് ചെയ്യും. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക.

Suresh Gopi MP says central financial assistance of Rs 3 lakh to Pulikali gangs is his Onam gift. Rs 24 lakh was allocated for eight gangs, at the rate of Rs 3 lakh per gang.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT