രേഷ് ഗോപി ഫെയ്ബുക്കില്‍ പങ്കുവെച്ച ചിത്രം  
Kerala

'ഞാന്‍ ഇവിടെയുണ്ട്, പാര്‍ലമെന്റില്‍'; ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെ താന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് വ്യക്തമാക്കി എംപിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചാണ് പോസ്റ്റ്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി ലഭിച്ചത്. കെഎസ്‌യു ജില്ല അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. സംഭവം ചര്‍ച്ചയായതോടെ സുരേഷ് ഗോപിയെ പരിഹസിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ താന്‍ ഔദ്യോഗിക കൃത്യനിര്‍വണത്തിലാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി' കുറിപ്പില്‍ സുരേഷ് ഗോപി പറയുന്നു.

പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു.സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

'തൃശൂരില്‍ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാര്‍ലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു'

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍. ആ സ്ഥാപനമിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. കള്ളവോട്ട് ചേര്‍ത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരില്‍ കള്ളവോട്ട് ചേര്‍ത്തെന്ന ആക്ഷേപത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയില്‍നിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചര്‍ച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്'' -മന്ത്രി പറഞ്ഞു.

'On official duty'; Suresh Gopi shares pictures in response to missing person complaint

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം