പ്രതീകാത്മക ചിത്രം 
Kerala

കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നും താഴെ വീണ് ചികില്‍സയിലായിരുന്ന വീട്ടുജോലിക്കാരി മരിച്ചു

അതീവ ഗുരുതരാവസ്ഥയിലായ കുമാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ ഫ്‌ലാറ്റില്‍ നിന്നും താഴെ വീണ തമിഴ്‌നാട് സ്വദേശിനി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് സേലം സ്വദേശിനി കുമാരി മരിച്ചത്. 45 വയസ്സായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായ കുമാരി കഴിഞ്ഞ ഏഴു ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിന് താഴെ വീണ നിലയിലാണ് സ്ത്രീയെ കണ്ടെത്തുന്നത്. 

ഫ്‌ലാറ്റിലെ ഒരു അഭിഭാഷകന്റെ വീട്ടുജോലിക്കാരിയാണ് മരിച്ച കുമാരി. മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫ്‌ലാറ്റ് ഉടമയ്‌ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT