Thamburu Vishnu വീഡിയോ ദൃശ്യത്തില്‍ നിന്ന്
Kerala

സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; ജാമ്യത്തിലിറങ്ങി എംഡിഎംഎ കച്ചവടം; 'തമ്പുരു വിഷ്ണു' പിടിയിൽ

കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യുവാവിനെയും യുവതിയെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംയുമായി പിടിയിൽ. ‘തമ്പുരു വിഷ്ണു’ എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി പിടിയിലായത്.

‌കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളിലാണ് ഇയാൾ പ്രതിയായത്. സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ കഴിഞ്ഞമാസം റിമാൻഡിൽ ആയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു എംഡിഎംഎ കച്ചവടം.

വീടിന് സമീപത്തു നിന്നാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം വിഷ്ണുവിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പൊലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ തമ്പുരു വിഷ്ണു പ്രതിയാണ്.

'Thamburu Vishnu' arrested for MDMA trade after being released on bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; എംഎല്‍എ എന്‍ എ ഹാരിസിന്റെ വീട്ടിലും പരിശോധന

പകരം വീട്ടാൻ കടുംകൈ, ടൂർണമെന്റിലേക്ക് ക്ഷണിച്ചില്ല; ട്രാക്ടറുമായെത്തി പിച്ച് ഉഴുതുമറിച്ചു രാഷ്ട്രീയ നേതാവ് (വിഡിയോ)

ബൗണ്ടറി ലൈനില്‍ തനിച്ചിരുന്നു പൊട്ടിക്കരഞ്ഞ് വൈഭവ്; 15കാരന് തോല്‍വി താങ്ങാന്‍ കഴിഞ്ഞില്ല, ചേര്‍ത്തു പിടിച്ച് കെകെആര്‍ സ്റ്റാഫ് (വിഡിയോ)

'ആരുടെ അമ്മ? നിന്റെയോ?'; പാപ്പരാസിയുടെ 'മമ്മ' വിളിക്കെതിരെ ശ്രുതി ഹാസന്‍, വിഡിയോ

'കൂലിപ്പണിക്കാരന്‍ രാജന്‍ എന്ന് കേട്ടപ്പോള്‍ അഭിമാനം, മുതലാളി എന്നല്ലല്ലോ; ഇതിനേക്കാള്‍ പൊക്കത്തിലും കയറും'

SCROLL FOR NEXT