പ്രതീകാത്മക ചിത്രം 
Kerala

40കാരിയുടെ ശ്വസനനാളത്തില്‍ വിസില്‍ കുടുങ്ങിയിരുന്നത് 25 വര്‍ഷം; ബ്രാങ്കോസ്‌കോപ്പിയിലൂടെ പുറത്ത്‌

ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബ്രോ​ങ്കോ​സ്കോ​പ്പി ന​ട​ത്തി​യാ​ണ്‌ വി​സി​ൽ പു​റ​ത്തെ​ടു​ത്ത​ത്

Author : സമകാലിക മലയാളം ഡെസ്ക്


പ​യ്യ​ന്നൂ​ർ: കളിക്കുന്നതിന് ഇടയിൽ 25 വ​ർഷം​ മു​മ്പ് അ​റി​യാ​തെ വി​ഴു​ങ്ങി​യ വി​സി​ൽ 40കാരിയായ യു​വ​തി​​യു​ടെ ശ്വാ​സ​നാ​ളി​യി​ൽ​ നി​ന്ന്​ പു​റ​ത്തെ​ടു​ത്തു. ക​ണ്ണൂ​ർ ഗ​വ  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബ്രോ​ങ്കോ​സ്കോ​പ്പി ന​ട​ത്തി​യാ​ണ്‌ വി​സി​ൽ പു​റ​ത്തെ​ടു​ത്ത​ത്‌. 

പ​തി​ന​ഞ്ചാ​മ​ത്തെ വ​യ​സ്സി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ഴു​ങ്ങി​യ വി​സി​ൽ ശ്വാ​സ​നാ​ള​ത്തി​ൽ ഇ​ത്ര​യും​കാ​ലം കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഇവർക്കറിയില്ലായിരുന്നു. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​നി​യായ സ്ത്രീക്ക് വർഷങ്ങളായി വിട്ടുമാറാത്ത ചുമയുണ്ടായിരുന്നു. ത​ളി​പ്പ​റ​മ്പി​ലെ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​ജാ​ഫ​റിന്റെ ക്ലി​നി​ക്കി​ൽ​ നി​ന്ന്​ റ​ഫ​ർ ചെ​യ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ​ശ്വാ​സ​കോ​ശ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ എത്തുകയായിരുന്നു ഇവർ. 

സിടി സ്കാ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്വാ​സ​നാ​ളി​യി​ൽ അ​ന്യ​വ​സ്തു കു​ടു​ങ്ങി​ട്ടു​ണ്ടെ​ന്ന്​ സം​ശ​യ​മു​ദി​ച്ച​ത്. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ ​രാ​ജീ​വ് റാ​മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മ​ട​ങ്ങി​യ സം​ഘം ശ്വാ​സ​നാ​ള​ത്തി​ൽ ട്യൂ​ബ് ക​ട​ത്തി ബ്രോ​ങ്കോ​സ്കോ​പ്പി​ക്ക് വി​ധേ​യ​യാ​ക്കി. സ്കോ​പ്പി വ​ഴി പു​റ​ത്തെ​ത്തി​യ​ത് ചെ​റി​യ വി​സി​ൽ. 

രോ​ഗി​യോ​ട് തി​ര​ക്കി​യ​പ്പോ​ഴാ​ണ് പ​തി​ന​ഞ്ചാം വ​യ​സ്സി​ലെ സം​ഭ​വം ഓ​ർ​ത്തെ​ടു​ത്ത​ത്. ആ​സ്​​ത്​​മ​യെ​ന്നു ക​രു​തി ഇ​ത്ര​യും​കാ​ലം ചി​കി​ത്സി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. വി​സി​ൽ പു​റ​ത്തു​വ​ന്ന​തോ​ടെ വി​ട്ടു​മാ​റാ​ത്ത ചു​മ​യും അ​നു​ബ​ന്ധ വി​ഷ​മ​ങ്ങ​ളു​മെ​ല്ലാം മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് യു​വ​തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT