ബിലാല്‍  
Kerala

കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി

ശനിയാഴ്ച വൈകീട്ടാണ് ബിലാലിനെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പടനായര്‍കുളങ്ങര തെക്ക് നൗഷാദ് മന്‍സിലില്‍ ബിലാല്‍ (12) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ബിലാലിനെ കാണാതായത്.

പടനായര്‍കുളങ്ങര വെല്‍ഫെയര്‍ യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫുട്‌ബോള്‍ കളിക്കാനായി പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. കുട്ടിയുടെ സൈക്കിളും ജഴ്‌സിയും വീടിന് അടുത്തുള്ള കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തു നിന്നും ലഭിച്ചിരുന്നു.

ഇതോടെയാണ് കന്നേറ്റി കായലില്‍ തിരച്ചില്‍ തുടങ്ങിയത്. ശനിയാഴ്ച രാത്രി ഏറെ വൈകിയും ഞായറാഴ്ചയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കരുനാഗപ്പള്ളി അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ കൊല്ലത്തുനിന്നുള്ള സ്‌കൂബാടീമും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തി. ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘം ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

The body of Bilal, a missing seventh class student, has been found

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന