റൈഹാൻ 
Kerala

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകൻ റൈഹാൻ (15) ന്റെ മൃതദേഹമാണ് ഇന്ന് വൈകീട്ടോടെ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കടലുണ്ടിപ്പുഴയിലെ ഉമ്മത്തൂർ ഭാഗത്തെ ആനക്കടവ് പാലത്തിന് സമീപമാണ് രണ്ട് പേരെയും കാണാതായത്.  

നാല് കുട്ടികളാണ് കുളിക്കാൻ പുഴയിൽ ഇറങ്ങിയത്. ഇതിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒഴുക്കിൽപെട്ട ആസിഫിന്റെ മൃതദേഹം കാണാതായി ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചിരുന്നു. റൈഹാനു വേണ്ടിയുള്ള തിരച്ചിൽ രാത്രി 9.30 വരെ തുടർന്നു. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഒഴുക്കാണ് തിരച്ചിൽ നിർത്താൻ കാരണം. ഇന്ന് രാവിലെ ഏഴിന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. 

എംഎസ്പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് റൈഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൽ മുഹ്‌സിൻ, അബ്ദുൽ ബാസിത്, മിഷാൽ, സന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം