കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുന്ന മുഖ്യമന്ത്രി  
Kerala

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

കരാര്‍ കമ്പനിക്ക് മാത്രമാണ് വീഴ്ച എന്ന് പറയാനാവില്ലെന്നും അപകടം മനുഷ്യനിര്‍മിതമെന്ന് മന്ത്രിമാര്‍ പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കല്‍പ്പറ്റ: കള്ളാടിയില്‍ അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കരാര്‍ കമ്പനിക്ക് മാത്രമാണ് വീഴ്ച എന്ന് പറയാനാവില്ലെന്നും അപകടം മനുഷ്യനിര്‍മിതമെന്ന് മന്ത്രിമാര്‍ പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ 5 പേര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അപകടമേഖലയെ നാലായി തിരിച്ചായിരുന്നു പരിശോധന. എന്‍ഡിആര്‍എഫ്, അഗ്‌നി രക്ഷാസേന, പൊലീസ് എന്നിവരുടെ 500ലധികം സംഘമാണ് തിരച്ചില്‍ നടത്തിയത്. കാണാതായവരെ കണ്ടെത്തുകയാണ് പ്രധാന ജോലി. കാണാതായവരെ കണ്ടെത്തുമെന്നാണ് രക്ഷാസംഘത്തിന്റെ പ്രതീക്ഷ. പുഴയിലൂടെ ഒഴുകിപോയിട്ടുണ്ടോയെന്ന കാര്യവും രാവിലെ പരിശോധിക്കും.

അപകടസാധ്യതയുളള സ്ഥലത്തുനിന്ന് ഇതിനകം തന്നെ ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇത് വയനാട് ജില്ലയില്‍ മുഴുവന്‍ നടക്കുന്ന ഒരു സംഭവമാണെന്ന നിലയില്‍ മാധ്യമങ്ങള്‍ പ്രചരിക്കരുത്. ചൂരല്‍ മലയില്‍ നടന്ന ദുരന്തത്തെക്കാള്‍ എത്രയോ ചെറുതാണ്. ഇത് വയനാടിനെ മുഴുവന്‍ ബാധിക്കുന്ന രീതിയില്‍ എന്ന പ്രചരണം നടന്നാല്‍ അത് ജില്ലയിലെ ജന ജീവിതത്തെയും തൊഴിലിനെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുതിയെങ്കിലും ഫലമുണ്ടായില്ല. ഉച്ചയ്ക്കുശേഷം കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് തിരച്ചില്‍ നടത്തി. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ആകാശ നിരീക്ഷണവും നടത്തി. കാണാതായ അഞ്ചുപേരും കരാര്‍ കമ്പനി ജീവനക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തസ്ഥലത്തും ആശുപത്രിയിലും ദുരിതാശ്വാസക്യാംപിലും സന്ദര്‍ശിച്ച് വി.ഡി.സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. പുഴയില്‍ ആരെങ്കിലും വീണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും ഓണ്‍ലൈനായി പങ്കെടുത്തു.

The condition of three people injured in the Kalladi accident is critical, said Chief Minister V. D. Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എന്തോ ​ദുരുദ്ദേശമുണ്ട്‘; വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)

തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം