Pinarayi Vijayan 
Kerala

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

വിദേശത്ത് സ്വത്തുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ആസ്തികളുടെ വിശദാംശങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ വിവരം, സിഎംആര്‍എല്ലുമായി ഇടപാടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍. സമന്‍സുമായെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്റെ ഭിത്തിയില്‍ സമന്‍സ് പതിച്ചു. വെള്ളിയാഴ്ച ഹാജരകാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയപ്പോള്‍ പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് പതിച്ചത് അന്യായമാണെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈക്കൂലി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വെള്ളിയാഴ്ച ഇഡിക്ക് മുമ്പില്‍ ഹാജരായേക്കില്ലെന്നാണ് വിവരം. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇഡിക്ക് മറുപടി നല്‍കാനാണ് നീക്കം. കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ നീക്കങ്ങളും ഇഡിയെ അറിയിച്ചേക്കും .

കേസില്‍ പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സമന്‍സ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫിസിലെത്താനാണ് പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എലുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്ത പുതിയ ഇസിഐആര്‍ പ്രകാരമാണ് മുന്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്നത്. ചോദ്യം ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് സ്‌പെ്ഷ്യല്‍ ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തുമെന്നാണ് വിവരം

പിണറായി വിജയനോട് സ്വത്തുവിവരങ്ങള്‍ ഹാജരാക്കാനും, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും രേഖകള്‍ ഹാജരാക്കാനും ഇഡി നോട്ടീസില്‍ നിര്‍ദേശിക്കുന്നു. വിദേശത്ത് സ്വത്തുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ആസ്തികളുടെ വിശദാംശങ്ങള്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ വിവരം, സിഎംആര്‍എല്ലുമായി ഇടപാടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ രേഖകള്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം.

നോട്ടീസ് പതിക്കാറുള്ളത് കണ്ടുകിട്ടാവത്തവരുടെ കാര്യത്തിലാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഇത് പ്രതിഷേധാര്‍ഹമായ സമീപനമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

The Enforcement Directorate (ED) has pasted a notice at Pinarayi's residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

29 കിലോമീറ്റര്‍ മൈലേജ്, നഗരങ്ങളില്‍ ഭൂരിഭാഗവും ഇലക്ട്രിക് മോഡില്‍ ഓടാം; റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് വിപണിയില്‍

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം; മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ