പ്രതീകാത്മക ചിത്രം 
Kerala

ഗുണ്ടാ നേതാവിനെ കൊന്ന് കഷണങ്ങളാക്കി; കാലുകള്‍ മാലിന്യ പ്ലാന്റിലെ കിണറ്റില്‍; പിന്നില്‍ കുടിപ്പക; രണ്ട് പേര്‍ പിടിയില്‍

ഓഗസ്റ്റ് 14ന് രണ്ട് കാല്‍ പാദങ്ങള്‍ മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്ന

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കന്യാകുമാരി സ്വദേശിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് കഷണങ്ങളാക്കിയ കേസില്‍ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍ കസ്റ്റഡിയില്‍. മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് പിടിയിലായത്. 

മനു രമേഷിന്റെ സംഘവും കൊല്ലപ്പെട്ട ഗുണ്ടാ നേതാവിന്റെ സംഘവും തമ്മില്‍ പക നിലനിന്നിരുന്നു. തിരുവനന്തപുരത്തേക്ക് ഇയാളെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മനു രമേഷ് കൊലപാതകം നടത്തുകയും പലതായി മുറിച്ച മൃതദേഹങ്ങള്‍ ഷെഹിന്‍ ഷാ പല സ്ഥലത്തായി കൊണ്ടുപോയി ഇടുകയും ചെയ്തതായാണ് പൊലീസ് നിഗമനം. 

രണ്ട് കാല്‍ പാദങ്ങള്‍ മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍

ഓഗസ്റ്റ് 14ന് രണ്ട് കാല്‍ പാദങ്ങള്‍ മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ പ്ലാന്റിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് തെളിയുന്നത്. തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകള്‍ പരിശോധിച്ചാണ് കൊല്ലപ്പെട്ടത് തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവാണെന്ന് കണ്ടെത്തിയത്. 

ഓഗസ്റ്റ് 12 മുതല്‍ കന്യാകുമാരിയെ ഈ ഗുണ്ടാ നേതാവ് മിസ്സിങ് ആണെന്ന് കണ്ടെത്തി. ഇതോടെ ഇയാളുമായി ബന്ധമുള്ള തിരുവനന്തപുരം സ്വദേശികളെ കുറിച്ച് അന്വേഷിച്ചു. ഇതോടെയാണ് വലിയതുറ സ്വദേശിയായ മനു രമേഷിലേക്ക് അന്വേഷണം എത്തിയത്. മനു കന്യാകുമാരിയിലും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍