നാടിന് വേദന നല്‍കിക്കൊണ്ട് ഉറ്റ സുഹൃത്തുക്കളായ സഹപാഠികളുടെ മരണം/Kannur death 
Kerala

കടലെടുത്ത അവസാന യാത്ര, വേദനയായി ഉറ്റ സുഹൃത്തുക്കളുടെ മരണം

കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ച വസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: നാടിന് വേദന നല്‍കിക്കൊണ്ട് ഉറ്റ സുഹൃത്തുക്കളായ സഹപാഠികളുടെ മരണം. അവസാന യാത്രയിലും മരണം കവര്‍ന്നെടുത്തത് ഒരുമിച്ച്. അഴീക്കോട് മീന്‍കുന്ന് കള്ളക്കടപ്പുറത്ത് തിങ്കളാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തിയത് നാടിന് വേദനയേകി.

വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് ബുധനാഴ്ച്ച രാവിലെ പയ്യാമ്പലം അറേബ്യന്‍ റിസോര്‍ട്ടിന് സമീപം കടലില്‍ കണ്ടെത്തിയത്. പ്രിനീഷിനൊപ്പം കാണാതായ പട്ടാന്നൂര്‍ കൊടോളിപ്രത്തെ ആനന്ദന്റെ മകനും ഹൈദരാബാദില്‍ അധ്യാപകനുമായ പി കെ ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ണൂര്‍(kannur) നീര്‍ക്കടവില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകാരായ ഇരുവരും തിങ്കളാഴ്ച വസ്ത്രങ്ങള്‍ ബീച്ചില്‍ അഴിച്ച് വെച്ച് കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നു

അമേരിക്കയിലുള്ള സഹോദരി എത്തിയ ശേഷം ഗണേശന്റെ സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കുടുംബ ശ്മശാനത്തില്‍ നടക്കും. ഒന്നിച്ചുള്ള വിനോദയാത്ര അന്ത്യ യാത്രയായി മാറിയത് കണ്ണൂരിനെ നടുക്കിയിരിക്കുകയാണ്.

ചെണ്ടയാട് നവോദയ സ്‌കൂളില്‍ ഏഴ് വര്‍ഷം ഒന്നിച്ചു പഠിച്ചവരായിരുന്നു ഇരുവരും. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഹൈദരബാദില്‍ ജോലിയുള്ള ഗണേശന്‍ നാട്ടിലെത്തിയാല്‍ പ്രനീഷിന്റെ കൂടെയുള്ള യാത്ര പതിവാണ്. അഴീക്കോട് കടപ്പുറത്ത് പാറക്കെട്ടില്‍ കയറി ഫോട്ടോയെടുത്ത ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. രണ്ടാഴ്ച്ച മുമ്പാണ് ഗണേശന്‍ നാട്ടിലെത്തിയത്. അടുത്ത് വിവാഹം കഴിഞ്ഞ സഹോദരി അനില ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് പോകുമ്പോള്‍ യാത്രയയ്ക്കാനാണ് ഗണേശന്‍ ഇത്തവണ നാട്ടിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT