ആകാശ് lion 
Kerala

'സടകുടയാൻ' ഇനി ആകാശ് ഇല്ല; തൃശൂർ മൃഗശാലയിലെ അവസാനത്തെ സിംഹവും ചത്തു

പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ മൃഗശാലയിലെ അവശേഷിച്ച സിംഹവും ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന 15 വയസുകാരൻ ആകാശ് എന്ന സിംഹമാണ് ചത്തത്. ചികിത്സയിലായിരുന്നതിനാൽ ഇതിനെ പുത്തൂരിലേക്കു മാറ്റിയിരുന്നില്ല. തൃശൂർ ചെമ്പൂക്കാവിലെ മൃഗശാലയിലാണ് സിംഹത്തെ പാർപ്പിച്ചിരുന്നത്.

പ്രായാധിക്യത്താലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് സിംഹത്തിന്റെ മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. സിംഹം രണ്ടാഴ്ചയായി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് കോളജിലെ വിദഗ്‌ധ ഡോക്‌ടർമാരുടെ മോൽനോട്ടത്തിൽ ചികിത്സയിലായിരുന്നു.

മൃഗശാലയിലെ ഭൂരിഭാഗം ജീവികളെയും പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു കഴിഞ്ഞു. ഏതാനും ജീവികൾ മാത്രമാണ് ഇപ്പോൾ ചെമ്പൂക്കാവിലെ മ്യൂസിയത്തിൽ അവശേഷിക്കുന്നത്.

The last lion Thrissur Zoo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

'എക്സ്-റേ എടുക്കാൻ പോലും സൗകര്യമില്ല'; പാലക്കാട് ജില്ലാ മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരുടെ സമരം

റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി; ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനം 10.8 കോടി രൂപ

കൊല്ലം സെയിലേഴ്സ് വീണ്ടും തോറ്റു; സെമി ഉറപ്പിച്ച് തൃശൂർ ടൈറ്റൻസ്

HLL Lifecare: മാനേജർ മുതൽ വൈസ് പ്രസിഡന്റ് വരെ ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 23