ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിര 
Kerala

രണ്ടാഴ്ച മുന്‍പ് മരുമകളുടെ മൃതദേഹം കുളിമുറിയില്‍; ഭര്‍തൃമാതാവ് വീടിനോട് ചേര്‍ന്ന് തൂങ്ങി മരിച്ചനിലയില്‍

ല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധു ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍. വീടിനോട് ചേര്‍ന്ന മരത്തില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. സുനിത ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മരുമകള്‍ ആതിരയെ രണ്ടാഴ്ച മുന്‍പാണ്  ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തും കൈഞരമ്പും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. വര്‍ക്കല മുത്താന സ്വദേശി ശരത് അടുത്തിടെയാണ് ആതിരയെ വിവാഹം കഴിച്ചത്.  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു

വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജിശ്രീന ദമ്പതികളുടെ മകളായ ആതിരയും ശരത്തുമായുള്ള വിവാഹം നവംബര്‍ 30നായിരുന്നു. രണ്ട് മാസം പോലും തികയും മുന്‍പാണ് ആതിരയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശരത്തിന്റെ വീട്ടിലെ കുളിമുറിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആതിരയുടെ മൃതദേഹം കണ്ടത്. കഴുത്തും കൈഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു. 

കുളിമുറിയില്‍ കയറി ജീവനൊടുക്കിയെന്നാണ് ഭര്‍തൃവീട്ടുകാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു കുളിമുറി. കുളിമുറിയുടെ വാതില്‍ തകര്‍ത്ത് മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആതിരയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ