മുണ്ടത്തിക്കോട് ദുരന്തത്തിന് തൊട്ടുമുന്നെയുള്ള ദൃശ്യങ്ങള്‍  
Kerala

പാട്ടുപാടിയും കളിച്ചും ചിരിച്ചും വെടിക്കോപ്പ് നിര്‍മാണം; നൊമ്പരമായി ദുരന്തത്തിന് മുമ്പത്തെ ദൃശ്യങ്ങള്‍, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചിരിച്ചുകൊണ്ട് ജോലിചെയ്തിരുന്നവര്‍ ഇനി ഇല്ല. പൂരാഹ്‌ളാദത്തില്‍ നിറഞ്ഞുനിന്ന തൃശൂരിനെ തീരാദുഖത്തിലാഴ്ത്തിയാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. തൊഴിലാളികള്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും വെടിമരുന്ന് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിന്റെ, ദുരന്തത്തിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൂരത്തോടനുബന്ധിച്ച് ഉണ്ടാകുന്ന നാലാമത്തെ വെടിക്കെട്ടപകടമാണ് ഇന്നലെ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തില്‍ ഉണ്ടായത്. തൃശൂര്‍ പൂരം അപകടങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയും ഈ അപകടത്തിലാണ്.

1978ലെ അപകടമാണ് ആദ്യത്തേത്. പൂരം പ്രധാന വെടിക്കെട്ടിനിടെ കുഴിയമിട്ട് ലക്ഷ്യം തെറ്റി കാഴ്ചക്കാര്‍ക്കിടയിലേക്ക് തെറിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2004ല്‍ തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സി കുണ്ടന്നൂര്‍ സുന്ദരന്‍ വെടിക്കെട്ട് അപകടത്തില്‍ മരണമടഞ്ഞു. സാമ്പിള്‍ വെടിക്കെട്ടിനിടെ കുഴിമിന്നി കെട്ടപ്പോള്‍ വീണ്ടും കത്തിക്കാന്‍ എത്തിയപ്പോഴാണ് വെടിക്കോപ്പ് പൊട്ടിത്തെറിച്ച് മരിച്ചത്. 2006 മേയ് നാലിന് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ച പാടൂക്കാട് ആനപ്പറമ്പിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു.

തൃശ്ശൂര്‍ നഗരത്തില്‍നിന്ന് 18 കിലോമീറ്ററകലെ മുണ്ടത്തിക്കോട് പാതിരിക്കോട് ക്ഷേത്രത്തിന് സമീപം കുട്ടംകുളം പാടശേഖരത്തിന് നടുവിലുള്ള അഞ്ചരയേക്കര്‍ ഒഴിഞ്ഞ പറമ്പിലെ വെടിക്കെട്ടുശാലയിലാണ് ഇന്നലെ സ്‌ഫോടനമുണ്ടായത്. ആദ്യം തുടര്‍ച്ചയായ രണ്ട് വന്‍ സ്ഫോടനമാണുണ്ടായത്. കിലോമീറ്ററുകളോളം അകലേക്ക് ശബ്ദം കേട്ടു.

ഭൂകമ്പമാണെന്ന് കരുതിയ നാട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് പൊട്ടിത്തെറികള്‍. ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന 12 ഷെഡ്ഡുകളും അതിലുണ്ടായിരുന്ന വെടിക്കോപ്പുകളും പൂര്‍ണമായി കത്തിയമര്‍ന്നു. അഗ്നിരക്ഷാസേനയടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് ഏറെനേരം അടുക്കാനായില്ല. വെടിക്കെട്ടുശാല പ്രവര്‍ത്തിച്ചതിന് സമീപത്തെ പാടശേഖരത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റര്‍ അകലെവരെ ശരീരഭാഗങ്ങള്‍ തെറിച്ചുവീണു. ദുരന്തത്തില്‍ ഇതുവരെ പൊലിഞ്ഞത് പതിനാലു ജീവനുകളാണ്. നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

സ്ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കടുത്ത ചൂടാകാം കാരണമായതെന്ന് കരുതുന്നു. വെടിക്കെട്ട് അപകടത്തില്‍ മജിസ്റ്റീരിയല്‍ തലത്തില്‍ വിശദമായ അന്വേഷണം നടക്കും. ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

The Mundathikkode fireworks factory explosion, Scenes before the disaster

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുജ്തബയുടെ മുഖത്തും ചുണ്ടിലും പൊള്ളല്‍, കാലിന് ഗുരുതര പരിക്ക്; ആശയ വിനിമയം 'രഹസ്യ സ്വഭാവമുള്ള 'ഹ്യൂമന്‍ ചെയിന്‍' വഴി, അധികാരം സൈനിക ജനറല്‍മാര്‍ക്ക്

മദ്യം മാത്രമല്ല ഇവയും കരളിന്റെ വില്ലന്മാർ

ടീമിന്റെ പതനം കാണാന്‍ വയ്യ; കളി തീരും മുന്‍പ് സ്റ്റേഡിയം വിട്ട് മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി (വിഡിയോ)

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 50 lottery result

'കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്യണം'; കടുത്ത വേനലില്‍ അമീബിക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യത, മുന്നറിയിപ്പ്

SCROLL FOR NEXT