ഡിഎഫ്ഒയുടെ പ്രതികരണം പൊലീസ് തടയുന്നു  ടിവി ദൃശ്യം
Kerala

'ഇന്ന് ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്ത്'; ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

മാനന്തവാടി എസ് എച്ച് ഒ അഗസ്റ്റിന്‍ ആണ് സ്ഥലത്തെത്തി ഡിഎഫ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി : വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താന്‍ നടത്തുന്ന തിരച്ചിലിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ വയനാട് ഡിഎഫ്ഒയെ പൊലീസ് തടഞ്ഞു. ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവര്‍ കടുവ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്നത്തെ നടപടികള്‍ വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് തടസ്സപ്പെടുത്തിയത്.

മാനന്തവാടി എസ് എച്ച് ഒ അഗസ്റ്റിന്‍ ആണ് സ്ഥലത്തെത്തി ഡിഎപ്ഒയുടെ പ്രതികരണം തടസ്സപ്പെടുത്തിയത്. 'ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല. എല്ലാം ഗേറ്റിന് പുറത്ത്' എന്നു പറഞ്ഞ എസ്എച്ച്ഒ, മാധ്യമപ്രവര്‍ത്തകരോട് ബേസ് ക്യാംപിന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. ഡിഎഫ്ഒ സംസാരിച്ചു കൊണ്ടിരിക്കവെ ഇടയ്ക്ക് കയറിയാണ് എസ്എച്ച്ഒ പ്രതികരണം തടസ്സപ്പെടുത്തിയത്.

നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ പൊലീസും വിശദീകരണം നല്‍കിയിട്ടില്ല. കടുവ ഉണ്ടാകാന്‍ സാധ്യതയുള്ള മേഖല മാര്‍ക്ക് ചെയ്ത് ഇന്ന് തിരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡ്രോണ്‍ പരിശോധനയും തെര്‍മല്‍ കാമറ സംവിധാനം ഉപയോഗിച്ചും തിരച്ചില്‍ നടത്തുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT