പുതുച്ചേരിയിലെ മോദിയുടെ റോഡ് ഷോ  ഫയല്‍
Kerala

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കലാശക്കൊട്ടിന് നാലുദിവസം മാത്രം ശേഷിക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. ബിജെപി ക്യാംപിന് ആത്മവിശ്വാസം പകര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തും. നരേന്ദ്ര മോദി തിരുവനന്തപുരത്തും തിരുവല്ലയിലും തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ അടക്കമുള്ള 10 നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സംഗമം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരത്ത് നടത്തുന്ന റോഡ്‌ഷോ തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകീട്ട് മൂന്നിന് ചങ്ങനാശേരി കോളജ് ഗ്രൗണ്ടില്‍ ഇറങ്ങും. അവിടെ നിന്ന് റോഡ് തിരുവല്ലയില്‍ എത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. വൈകീട്ട് റോഡ് ഷോയ്ക്ക് ശേഷം മോദി ഡല്‍ഹിയിലേക്ക് മടങ്ങും.

കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് മാര്‍ച്ച് 29ന് പാലക്കാട്ടു നടന്ന സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. പാലക്കാട്ടു നിന്നു തൃശൂരിലെത്തിയ പ്രധാനമന്ത്രി സ്വരാജ് റൗണ്ടില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തതിനു ശേഷമാണ് കൊച്ചി വഴി ഡല്‍ഹിക്ക് മടങ്ങിയത്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബിജെപി സ്ഥാനാര്‍ഥികളായ കെ.കെ.അനീഷ് കുമാര്‍ (മണലൂര്‍), സി.സി.മുകുന്ദന്‍ (നാട്ടിക), പത്മജാ വേണുഗോപാല്‍ (തൃശൂര്‍), കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പമാണ് മോദി റോഡ് ഷോയില്‍ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എം.സി റോഡില്‍ തിരുവല്ല മുതല്‍ ചങ്ങനാശ്ശേരി വരെ 4ാം തീയതി ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജും പരിസരപ്രദേശങ്ങളും 4ാം തീയതി 12 മണിയോടുകൂടി പൊലീസ് നിയന്ത്രണത്തില്‍ ആകും.

ഗതാഗത നിയന്ത്രണം ഇങ്ങനെ

ആലപ്പുഴയില്‍നിന്നും വരുന്ന വാഹനങ്ങള്‍

ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ പൂര്‍ണ്ണമായും കിടങ്ങറ ജംഗ്ഷനില്‍ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡില്‍ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ആലപ്പുഴയില്‍ നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കിടങ്ങറ ഭാഗത്ത് നിന്നും മുട്ടാര്‍ വഴി തിരുവല്ല - അമ്പലപ്പുഴ റോഡിലെത്തി തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

ആലപ്പുഴയില്‍ നിന്നും എ.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ആലപ്പുഴ റോഡില്‍ കൈലാത്ത് പമ്പിലും മാതാ വേ ബ്രിഡ്ജ് ഗ്രൌണ്ടിലും യാത്രക്കാരെ ഇറക്കി യാത്ര അവസാനിപ്പിക്കേണ്ടതാണ്.

ആലപ്പുഴ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ചേര്‍ത്തല, തണ്ണീര്‍മുക്കം, കുമരകം വഴി കോട്ടയത്തേയ്ക്ക് പോകേണ്ടതാണ്.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍

ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാല്‍ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങള്‍ ഇലിൃേമഹ ഖൗിരശേീി വഴി കറുകച്ചാല്‍ ഭാഗത്തേയ്ക്കും, തിരുവല്ല ഭാഗത്തേയ്ള്ള വാഹനങ്ങള്‍ എസ്. എച്ച് ജംഗ്ഷനില്‍ നിന്നും പായിപ്പാട് ഭാഗത്തേയ്ക്കും പോകേണ്ടതാണ്.

ചങ്ങനാശ്ശേരി പാലാത്ര ബൈപാസ്സ് വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ റെയില്‍വേ ജംഗ്ഷന്‍ വഴി എസ്.എച്ച്. ജംഗ്ഷനില്‍നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് മുക്കാട്ട് പടി - നാലുകോടി - പായിപ്പാട് വഴി കവിയൂര്‍ റോഡില്‍ പ്രവേശിച്ച് തിരുവനന്തപുരം ഭാഗത്തേയ്ക്കും, തിരിച്ച് പായിപ്പാട് നിന്നും പെരുന്തുരുത്തിയില്‍നിന്നും വരുന്ന വാഹനങ്ങള്‍ നാലുകോടി - കുന്നുംപുറം- തെങ്ങണ വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.

ചങ്ങനാശ്ശേരിയില്‍ നിന്നും എ. സി റോഡ് വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ചങ്ങനാശ്ശേരി ടൗണില്‍ പോസ്റ്റ്ഓഫീസ് ജംഗ്ഷന്‍ - പുഴവാത് അമ്പലം റോഡില്‍ കൂടി ഋങട റോഡ് വഴി മനക്കച്ചിറ കുരിശടി ഭാഗത്ത് എ.സി റോഡിലെത്തി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ഭാഗത്തുനിന്നും പോകുന്ന വാഹനങ്ങള്‍

കോട്ടയം ഭാഗത്തുനിന്നും എം.സി റോഡില്‍ കൂടി തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളില്‍ മതുമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ഒഴികെയുളള വാഹനങ്ങള്‍ പൂര്‍ണ്ണമായും പാലാത്ര ജംഗ്ഷനില്‍ നിന്നും ബൈപ്പാസിലൂടെ എസ്. എച്ച് ജംഗ്ഷനിലെത്തി നാലുകോടി, പായിപ്പാട് വഴി കവിയൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയത്തു നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, വടവാതൂര്‍, മണര്‍കാട്, പുതുപ്പളളി, കറുകച്ചാല്‍, മല്ലപ്പളളി കോഴഞ്ചേരി വഴി തിരുവനന്തപുരം പോകേണ്ടതാണ്.

3.കോട്ടയം ഭാഗത്തുനിന്നും പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴി, പുതുപ്പളളി, കറുകച്ചാല്‍, നെടുങ്ങാടപ്പള്ളി, മല്ലപ്പളളി, പുല്ലാട്, കോഴഞ്ചേരി വഴി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കോട്ടയം ടൗണില്‍നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കുമരകം, തണ്ണീര്‍മുക്കം, ചേര്‍ത്തല വഴി ആലപ്പുഴ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍

തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളക്കുഴ, പുത്തന്‍കാവ്, ആറാട്ടുപുഴ, കോയിപ്രം, പുല്ലാട്, മല്ലപ്പളളി, മണര്‍കാട് ബൈപ്പാസ് റോഡെ പട്ടിത്താനം ജംഗ്ഷനിലെത്തി എറണാകുളത്തേയ്ക്കും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടവര്‍ മണര്‍കാട് ഭാഗത്ത് നിന്നും കെ കെ റോഡ് വഴി കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്ത് നിന്നും എംസി റോഡ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ചെങ്ങന്നൂരുനിന്നും മുണ്ടന്‍കാവ്, പാണ്ടനാട്, പരുമല, മാന്നാര്‍, പൊടിയാടി, ചക്കുളത്തുകാവ്, അമ്പലപ്പുഴ വഴി ഹൈവെയിലെത്തിയോ ആല്ലെങ്കില്‍ ചക്കുളത്തുകാവില്‍ നിന്നും മുട്ടാര്‍, കിടങ്ങറ, വഴി എ.സി റോഡിലെത്തി ആലപ്പുഴ വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകാവുന്നതാണ്.

ഉച്ചയ്ക്ക് 12 മണി മുതല്‍ ചങ്ങനാശേരി തിരുവല്ല റൂട്ടുകളില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതും ഉച്ചക്ക് 1 മണി മുതല്‍ ചങ്ങനാശ്ശേരിയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതും, ഉച്ചയ്ക്ക് 2 മണി മുതല്‍ ചങ്ങനാശ്ശേരി നഗരവും പരിസരവും വാഹനഗതാഗതം ഒഴിവാക്കി പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ആകും.

The Prime Minister Narendra Modi in Kerala again today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

മോദിയും രാഹുലും കേരളത്തില്‍; രണ്ട് ദിവസം മഴയ്ക്ക് സാധ്യത; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇറാന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സഞ്ജു ലോകകപ്പ് വാങ്ങുന്നത് കാണാന്‍ കഴിഞ്ഞത്, കുടുംബ വിളക്ക് കാണാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണമായതുകൊണ്ട്; പ്രചാരണം നടത്തുന്നതിന് തടസം എന്ത്?'

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

SCROLL FOR NEXT