ഉമർ തറമേൽ/ ഫെയ്സ്ബുക്ക് 
Kerala

'റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്യുന്നു; ഇനി ഈ പണിക്കില്ല'- സർവകലാശാലാ അധ്യാപക നിയമനത്തിൽ അട്ടിമറിയെന്ന് ഉമർ തറമേൽ

'റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്യുന്നു; ഇനി ഈ പണിക്കില്ല'- സർവകലാശാലാ അധ്യാപക നിയമനത്തിൽ അട്ടിമറിയെന്ന് ഉമർ തറമേൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സബ്ജെക്ട് എക്സ്പെർട്ട് ആയി ഇരിക്കാൻ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും വ്യക്തമാക്കി കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഉമർ തറമേൽ. സർവകലാശാല നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് വിദ​ഗ്ധ സമിതി അം​ഗത്വത്തിൽ നിന്ന് ഉമർ ഒഴിവാകുന്നത്.  ഫയ്സ്ബുക്കിൽ ഇട്ട കുറിപ്പിലാണ് അദ്ദേഹം സ്ഥാനമൊഴിയുന്ന കാര്യം വ്യക്തമാക്കിയത്. 

സർവകലാശാലകളിൽ ഉദ്യോ​ഗാർഥികളുടെ മികവ് നോക്കി വി​ദ​ഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്താൻ എന്നാണ് യുജിസി ചട്ടം. എന്നാൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ അവസ്ഥ കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നു ഇതാ ദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും  ഞാനും സഹ വിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്നു അറിയിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. 

കുറിപ്പിന്റെ പൂർണ രൂപം

'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി.
ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക നിയമനവ്യമായി ബന്ധപ്പെട്ടു, തത് വിഷയത്തിൽ പ്രവീണ്യമുള്ളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർഥികളുടെ മികവ് നോക്കി വിദഗ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക.അതേ സാധുവാകൂ.
അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ  പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽപോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാ ദ്യമാണുണ്ടായത്.ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും  ഞാനും സഹവിദഗ്ധരും സർവകലാശാല അ ധികൃതരെ  അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ  ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ   ഇല്ലെന്നു കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ  അറിയിച്ചുകൊള്ളുന്നു.
എന്ന്  വിനീതവിധേയൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT