മരിച്ച ഷഹാന/ ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെ; സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന് മന്ത്രി; ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗരേഖ

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മേപ്പാടിയിലെ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായി മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മേപ്പാടിയിലെ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റെയിന്‍ ഫോറസ്റ്റ് എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്റെ ലൈസെന്‍സും ഉണ്ടായിരുന്നില്ല. സ്ഥാപനം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസം ഗൈഡ് ലൈനും രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടെന്റ് ഉള്‍പ്പടെയുള്ള ഔട്ട്ഡോര്‍ സ്റ്റേകള്‍ക്കും ഗൈഡ് ലൈന്‍ ഉടന്‍ പുറത്തിറക്കും. ഇതിനായി അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് പുറമേ ഈ ഗൈഡ് ലൈന്‍ കൂടി ഇത്തരം ആക്റ്റിവിറ്റിക്ക് നിര്‍ബന്ധമാക്കും.-മന്ത്രി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ടി20യില്‍ 'പുതിയ റെക്കോര്‍ഡ്' സ്ഥാപിച്ച് അഭിഷേക് ശര്‍മ!

ഉംറ തീര്‍ത്ഥാടകരുടെ ശ്രദ്ധക്ക്; മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യ