പ്രതീകാത്മക ചിത്രം 
Kerala

വീണ്ടും ഷിഗെല്ല; എറണാകുളത്ത് യുവാവ് ആശുപത്രിയില്‍

എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിന് ഷിഗെല്ല കേസ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിന് ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ  ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജിയണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും ,ഗവ: മെഡിക്കല്‍ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമായി തുടരുന്നു. 
 
ജില്ലാ ആരോഗ്യ വിഭാഗവും,  മലയിടംത്തുരുത്തു &  വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരും   ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും  തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും  പ്രദേശത്ത് നടത്തി.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടയുള്ള  വിദഗ്ധരുടെ  യോഗം കൂടുകയും  ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി. എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജില്ലയില്‍ രണ്ടു ഷിഗല്ല കേസുകള്‍  റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കാനും ഗവ: മെഡിക്കല്‍ കോളേജ്, കളമശ്ശേരി,കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിന്ദു അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT