മില്‍മ സമരം തീര്‍ന്നു  പ്രതീകാത്മക ചിത്രം
Kerala

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തൊഴിലാളികള്‍ മുന്നോട്ടുവച്ച അവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു. മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സമരം ചെയ്ത ജീവനക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും തൊഴിലാളികള്‍ മുന്നോട്ടുവച്ച അവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ രാത്രി 12 മണിക്കുള്ള ഷിഫ്റ്റില്‍ ജീവനക്കാര്‍ ജോലിക്ക് കയറും

സ്ഥാനക്കയറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മേഖല ചെയര്‍മാന്‍ ഉറപ്പുനല്‍കി. പത്തനംതിട്ട, കൊല്ലം മേഖലകളിലെ സമരവും പിന്‍വലിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസ്സപ്പെടുമെന്ന് കണ്ടതിനു പിന്നാലെയാണ് സമരം ആരംഭിച്ച് 13-ാം മണിക്കൂറില്‍ ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് വഴങ്ങിയത്. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവര്‍ത്തനം തടസ്സപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി