മരിച്ച അബ്ദുള്‍ ജലീല്‍/ ടിവി ദൃശ്യം 
Kerala

വിദേശത്തു നിന്നെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു; അജ്ഞാതര്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 

പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. 

ഈ മാസം 15 നാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നെങ്കിലും അവര്‍ക്കൊപ്പം പോകാതെ സുഹൃത്തിനൊപ്പം വരാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

ഇതിനിടെ,  കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് അബ്ദുള്‍ ജലീലിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം യുവാക്കള്‍ മുങ്ങിയതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT