ടെലിവിഷൻ ദൃശ്യം 
Kerala

മദ്യപാനത്തിനിടെ തർക്കം; മുഖത്ത് മുറിവേറ്റ നിലയിൽ റോഡരികിൽ; യുവാവിനെ മർദ്ദിച്ച് കൊന്നു

സിമന്റ് കട്ട കൊണ്ടു മുഖത്തു മർദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 12 മണിയോടെ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചന്തിരൂരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളിൽ പ്രതിയായ പാറ്റുവീട്ടിൽ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. 

ഇന്നലെ രാത്രി സുഹൃത്തുക്കൾ ഇയാളെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടു പോയിരുന്നു. ഇവർ സമീപത്തെ പറമ്പിൽ ഒത്തുകൂടി മദ്യപിച്ചു. രാത്രി പത്തരയോടെ മുഖത്ത് മുറിവേറ്റ നിലയിൽ ഫെലിക്സിനെ റോഡരികിൽ കണ്ടെത്തുകയായിരുന്നു. 

സിമന്റ് കട്ട കൊണ്ടു മുഖത്തു മർദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 12 മണിയോടെ മരിച്ചു. 

ടൈൽസിന്റെ ജോലിയും കഴിഞ്ഞ ഇന്നലെ വൈകീട്ടാണ് ഫെലിക്സ് മൂന്നാറിൽ നിന്നു വീട്ടിലെത്തിയത്. രാത്രിയോടെ ഏതാനും സുഹൃത്തുക്കൾ ബൈക്കിലെത്തി ഫെലിക്സിനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോവുകയായിരുന്നു.

മദ്യപാനത്തിനിടെ തർക്കമുണ്ടായെന്നാണ് വിവരം. തർക്കത്തിനിടെ സു​ഹൃത്തുക്കളിൽ ചിലർ സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ഫെലിക്സിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചു. തുടർന്നു ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രദേശത്തെ ചിലരാണ് ഫെലിക്സിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 

മരിച്ച ഫെലിക്സ് ഒട്ടേറെ കേസുകളിൽ പ്രതിയാണ്. അരൂർ, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT