വീഡിയോ ദൃശ്യത്തില്‍ നിന്ന് 
Kerala

'ഭാര്യ ജോലിക്ക് പോകുന്നു'; യുവതിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യപിച്ച് എത്തിയാണ് ഭര്‍ത്താവ് ദിലീപ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ ഭര്‍ത്താവ് തന്നെ പകര്‍ത്തി പ്രചരിപ്പിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് ആണ് സംഭവം. യുവതി ജോലിക്ക് പോകുന്നത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

ദിലീപും യുവതിയും പ്രണയവിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. യുവതി ഒരു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജോലിക്ക് പോകുന്നുണ്ട്. ജോലി കഴിഞ്ഞെത്തിയപ്പോഴാണ് യുവതിയെ കൈകള്‍ കെട്ടിയിട്ടശേഷം ദിലീപ് ക്രൂരമായി മര്‍ദ്ദിച്ചത്. 

മുഖത്ത് മര്‍ദ്ദനമേറ്റ് യുവതിയുടെ മൂക്കില്‍ നിന്നും ചോര ഒഴുകുന്നത് വീഡിയോയിലുണ്ട്. ഇനി ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവതിയെ മര്‍ദ്ദിച്ചത് താനാണ്. ഇവളെ ഇടിച്ച് വാ പൊട്ടിച്ചതും താനാണെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. 

എന്നാല്‍ ദിലീപ് ജോലിക്കു പോകില്ലെന്നും, താന്‍ കൂടി ജോലിക്ക് പോയില്ലെങ്കില്‍ ലോണ്‍ അടയ്ക്കാനാകില്ലെന്നും, കുട്ടികള്‍ പട്ടിണിയാകുമെന്നും യുവതി വീഡിയോയില്‍ കരഞ്ഞുപറയുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍