കൊല്ലപ്പെട്ട റിദാൻ ബാസിൽ 
Kerala

ശരീരത്തിൽ വെടിയേറ്റ മൂന്ന് മുറിവുകൾ; തലയ്ക്ക് പിന്നിൽ അടിയേറ്റു; റിദാന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി-സ്വർണക്കടത്ത് സംഘമെന്ന് സംശയം

രാത്രി വീട്ടിൽ നിന്നിറങ്ങിയ റിദാൻ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം:  എടവണ്ണ ജാമിയ കോളജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെടിയേറ്റ് മരിച്ചതാണെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. 28കാരനായ റിദാൻ ബാസിലാണ് മരിച്ചത്. നെഞ്ചിൽ വെടിയേറ്റതിന്റെ മൂന്ന് മുറിവുകൾ ഉണ്ട്. തലയ്ക്ക് പിന്നിൽ അടിയേറ്റ പാടുകളുമുണ്ട്.

ലഹരി- സ്വർണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നാലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ശനിയാഴ്ച രാവിലെയാണ് കോളജിന് മൂന്നൂറ് മീറ്റർ അകലെ മലയുടെ മുകളിൽ മൃതദേഹം കണ്ടെത്തിയത്. ആളുകൾ വല്ലപ്പോഴും മാത്രമാണ് ഇവിടേക്ക് വരാറുള്ളുവെന്ന് നാട്ടുകാർ പറയുന്നു.

കരിപ്പൂരിൽ നിന്ന് എംഡിഎംഎ പിടിച്ച കേസിൽ റിദാൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. മൂന്നാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. രാത്രി വീട്ടിൽ നിന്നിറങ്ങിയ റിദാൻ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT