തിയേറ്ററിനുള്ളിലേക്ക് വാട്ടര്‍ടാങ്ക് വീണപ്പോള്‍  
Kerala

സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണു; നാല് പേര്‍ക്ക് പരിക്കേറ്റു

അപകടത്തിന് പിന്നാലെ വാട്ടര്‍ ടാങ്ക് പൊട്ടി മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് റൂഫിന് മുകളിലായി വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ റൂഫും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ വാട്ടര്‍ ടാങ്ക് പൊട്ടി മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങ്ങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. സീലിങ്ങിന് അടിയില്‍ കുടുങ്ങിയ സിനിമ കാണുകയായിരുന്നയാളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് തിയേറ്ററിലെത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു. പരിക്കേറ്റയാളുകളെ തിയേറ്ററുമായി ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കുന്നില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT