പാലക്കാട്: വ്യാജ രേഖ ചമച്ച് അധ്യാപന ജോലിയുടെ അഭിമുഖത്തിനായി അട്ടപ്പാടി കോളജില് വിദ്യയെത്തിയ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള് ഇല്ലെന്ന നിലപാട് തിരുത്തി പൊലീസ്. വിദ്യ അഭിമുഖത്തിന് എത്തുന്ന ദൃശ്യങ്ങള് ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള് ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ നിലപാടിന് എതിരെ കോളജ് പ്രിന്സിപ്പല് രംഗത്തുവന്നിരുന്നു.
വിദ്യയെത്തുന്ന സിസി ടിവി ദൃശ്യങ്ങള് കോളജില് ലഭ്യമല്ലെന്നായിരുന്നു കോളജില് പരിശോധനയ്ക്ക് എത്തിയ അഗളി സിഐ സലീമിന്റെ വിശദീകരണം. സിസിടിവിയില് ആറ് ദിവസത്തെ ബാക്ക് അപ് മാത്രമാണുള്ളത്. അവിടെ നിന്ന് അഭിമുഖത്തിന് എത്തിയപ്പോള് ഹാജരാക്കിയ രേഖകളെല്ലാം ശേഖരിക്കുകയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതായും സിഐ പറഞ്ഞു. വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താല് മാത്രമേ കൃത്യമായ വിവരം കിട്ടൂകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല് 12 ദിവസത്തെ സിസിടിവി ദൃശ്യങ്ങള് സൂക്ഷിക്കാന് പറ്റുമെന്ന് കോളജ് പ്രിന്സിപ്പല് പറഞ്ഞു.
പ്രിന്സിപ്പലിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്റര്വ്യൂ ബോര്ഡില് ഉണ്ടായിരുന്നവരില് നിന്നും പൊലീസ് വിവരങ്ങള് ശേഖരിച്ചു. ബോര്ഡിലുണ്ടായിരുന്ന എല്ലാവരും ചേര്ന്നാണ് വ്യാജരേഖയെന്ന നിഗമനത്തിലെത്തിയതെന്നാണ് പ്രിന്സിപ്പലിന്റെ മൊഴി.
2018-19,2020-21 വര്ഷങ്ങളില് മഹാരാജാസില് പഠിപ്പിച്ചുവെന്ന വ്യാജ സര്ട്ടിഫിക്കറ്റ് നല്കി, 2022 ജൂണ് മുതല് 2023 മാര്ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളജില് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായിവിദ്യ അട്ടപ്പാടി കോളജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളജ് പ്രിന്സിപ്പല് രേഖാമൂലം മഹാരാജസ് കോളജിനോട് വിവരം തേടിയതിന് പിന്നാലെയാണ് വിദ്യയുടെ കള്ളത്തരം പുറത്തുവന്നത്.
ഈ വാർത്ത കൂടി വായിക്കൂ തെരുവുനായ ശല്യം: തദ്ദേശ സ്ഥാപനങ്ങളെ പഴിച്ച് മന്ത്രി, സുപ്രീംകോടതിയെ സമീപിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates