VD Satheesan  
Kerala

'വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാം; യുഡിഎഫിന് ഒരു നയമുണ്ട്'

വന്ദേമാതരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്തു. അതില്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന് നയം ഉണ്ടെന്ന മുഖ്യമന്ത്രി വിഡി സതീശന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. അതില്‍ സര്‍ക്കാരിന് ഒരു നയമുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ഒരു നയമുണ്ട്. അത് ഓഗസ്റ്റ് പതിനഞ്ചിന് മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വന്ദേമാതരവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്ത് എല്ലാവര്‍ക്കുമായി ഫോര്‍വേഡ് ചെയ്തു. അതില്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല. ചീഫ് സെക്രട്ടറി അദ്ദേഹത്തിന്റെ പണിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം മുഴുവനായി പാണമെന്ന് കേന്ദ്രം സര്‍ക്കാര്‍ നിയമം പാസാക്കിയിട്ടുണ്ട്. അത് മുഴുവന്‍ പാടണമെന്നാണ് നിയമം. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒരു നിലപാട് ഉണ്ട്. അതനുസരിച്ചേ ചെയ്യുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഡിഎംഎയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഹുസൈനെയും അബ്ദുള്‍ സലാമിനെയും തനിക്ക് നേരിട്ട് അറിയാമെന്ന് പറഞ്ഞു. എന്നാല്‍ ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായിരുന്ന സമയത്തോ ഇപ്പോളോ തനിക്ക് സോഷ്യല്‍ മീഡിയ ടീമില്ലെന്നും കോര്‍ഡിനേറ്ററായി ആരെയും എവിടെയും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റപ്പോഴാണ് ഹുസൈനെ താന്‍ ആദ്യമായി ഫോണില്‍ വിളിക്കുന്നത്. രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത കൂട്ടത്തില്‍ സൗകര്യപ്പെടുമ്പോള്‍ വീട്ടില്‍ വരാമെന്ന് പറഞ്ഞിരുന്നു. പിന്നീട് ആ പഞ്ചായത്തില്‍ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ എംഎല്‍എയ്ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കുമൊപ്പമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. അതിന്റെ ഫോട്ടാകളും ലഭ്യമാണ്. പീന്നീട് പലപ്പോളായി മൂന്നോ നാലോ ഇടത്തുവച്ച് അദ്ദേഹം വന്നു കണ്ടിരുന്നു. ക്രൂരമായ മര്‍ദനമേറ്റ ഒരാളെന്ന നിലയില്‍ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. അറസ്റ്റിലാകുന്നത് വരെ അയാള്‍ക്ക് ഇത്തരമൊരു ലഹരിയിടപാടുണ്ടെന്ന് പാര്‍ട്ടിക്കോ മറ്റുള്ളവര്‍ക്കോ അറിവുണ്ടായിരുന്നില്ല.

ഇതോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സതീശന്‍ പ്രതികരിച്ചു. 'മെറ്റയ്ക്ക് മുന്നില്‍ ഞാന്‍ വലിയ സംഭവമാണെന്നാണ് പ്രചാരണം. സിഎംഒ കേരള എന്ന ഇന്‍സ്റ്റഗ്രാം പേജ് നിലനിര്‍ത്തിത്തരണമെന്ന അപേക്ഷ പോലും കഴിഞ്ഞ രണ്ടു മാസമായി അവര്‍ ശരിയാക്കി നല്‍കിയിട്ടില്ല. എന്നെ അഭിനന്ദിച്ച പോസ്റ്റുകള്‍ വരെ മാധ്യമങ്ങളുച മെറ്റ നീക്കം ചെയ്തിട്ടുണ്ട്. എനിക്കോ എന്റെ ഓഫീസിനോ അത്തരം സ്വാധീനങ്ങളൊന്നുമില്ല, അത്തരത്തിലൊരു അപേക്ഷയും മെറ്റക്ക് നല്‍കിയിട്ടുമില്ല' അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയാല്‍ അതിനൊപ്പം നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

There is a policy of the state government regarding Vande Mataram," said Chief Minister VD Satheesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്‌പോണ്‍സര്‍ ജിഎസ്ടി വെട്ടിപ്പ് നടത്തി; കരാര്‍ നല്‍കിയത് നടപടിക്രമം പാലിക്കാതെ; മെസി സന്ദര്‍ശനത്തില്‍ മുന്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല'

യാത്രയ്ക്ക് മുന്‍പ് ടിപ്പ് ചോദിക്കരുത്‌; പ്രോംപ്റ്റ് ഒഴിവാക്കാന്‍ ഊബറിനും ഓലയ്ക്കും ഉള്‍പ്പെടെ കേന്ദ്ര നിര്‍ദേശം

കാപ്പി ആരോക്കെ ഒഴിവാക്കണം? 'എത്ര കപ്പ്' എന്നല്ല മൊത്തത്തിലുള്ള കഫീൻ്റെ അളവാണ് പ്രധാനം

തുക തിരിച്ചടക്കേണ്ട! വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ ധനസഹായം; ഇപ്പോൾ അപേക്ഷിക്കാം

വാളയാറിൽ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; 50 മീറ്ററോളം വലിച്ചിഴച്ചു