അറ്റകുറ്റ പണിയുടെ ദൃശ്യം ടെലിവിഷന്‍ സ്ക്രീന്‍ ഷോട്ട്
Kerala

തലസ്ഥാനത്ത് കുടിവെള്ളമില്ല, ഇപ്പോഴും; അവസാന ഘട്ടത്തില്‍ പൈപ്പുകളുടെ അലൈന്‍മെന്‍റ് തെറ്റി

കൊച്ചിയിൽ നിന്ന് ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് മേയർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ കുടിവെള്ള പ്രശ്നത്തിനു ഇതുവരെ പരിഹാരമായില്ല. അവസാന ഘട്ട അറ്റകുറ്റ പണിക്കിടെ സാങ്കേതിക പിഴവ് സംഭവിച്ചതോടെയാണ് പ്രതിസന്ധി. പൈപ്പുകളുടെ അലൈൻമെന്റിൽ തെറ്റ് സംഭവിച്ചതോടെ വാൽവ് ഘടിപ്പിക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മണ്ണ് മാറ്റി വാൽവ് ഘടിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

ഇതോടെ ഇന്ന് വൈകീട്ട് പമ്പിങ് തുടങ്ങാൻ സാധിച്ചില്ല. വൈകീട്ട് നാല് മണിയോടെ പ്രശ്നം പരിഹരിക്കുമെന്നു മന്ത്രിമാർ തന്നെ ഉറപ്പു നൽകിയിരുന്നു. നിലവിലെ പ്രശ്നം പരിഹരിക്കാൻ 3 മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് ജല വകുപ്പ് പറയുന്നത്.

കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് നാലാം ദിനമാണ്. നാളെ ന​ഗര പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ നിന്ന് 10 ടാങ്കറുകളിൽ വെള്ളമെത്തിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

താഴ്ന്ന പ്രദേശങ്ങളിൽ കുടിവെളള വിതരണം പുനഃസ്ഥാപിക്കാനായെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂർവ്വസ്ഥിതിയിലാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാൽ ഇന്ന് പുലർച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിർത്തിവെച്ചു. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നാണ് പമ്പിങ് നിർത്തിയത്.

നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്.

തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്നാണ് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയത്. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT