Rahul Mamkootathil ഫെയ്‌സ്ബുക്ക് ചിത്രം
Kerala

'രാജി അല്ലാതെ വഴിയില്ല; ആരോപണങ്ങള്‍ വരുന്നത് പെരുമഴ പോലെ'

ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് രാജിയല്ലാതെ മറ്റൊരു വഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്നും പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നത്, ഇന്നല്ലെങ്കില്‍ നാളെ രാജിവെയ്‌ക്കേണ്ടി വരുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കും. എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ഇനിയും പരാതി വരുമെന്ന് കേള്‍ക്കുന്നതായും ഗോവിന്ദന്‍ പറഞ്ഞു. രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലും ഒരു വലിയ വിഭാഗം രാഹുലിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. വിഡി സതീശന്‍ അടക്കമുള്ള പല മുതിര്‍ന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും