കെ എന്‍ ബാലഗോപാല്‍  ഫെയ്സ്ബുക്ക്
Kerala

'കേരളം കടക്കെണിയിലല്ല, പൊതുകടം ദേശീയ ശരാശരിയേക്കാള്‍ താഴെ; തനത് നികുതി ഇരട്ടിയായി'

കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന്റെ പൊതുകടവും ജിഎസ്ഡിപിയും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ്. 24.88 ശതമാനം. ദേശീയ ശരാശരി 26.11 ശതമാനമാണെന്ന് സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കുറച്ചുവര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ കടമെടുപ്പ് കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പില്‍ കേരളം 18-ാം സ്ഥാനത്താണെന്നാണ് സിഎജിയുടെയും ആര്‍ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ അടയാളപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

സിഎജിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2023-24ല്‍ കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിലെ സംസ്ഥാന നികുതി, നികുതിയേതര വരുമാനം 72.84 ശതമാനമാണ്. അഖിലേന്ത്യ ശരാശരി 57.77 ശതമാനം. 27.16 ശതമാനം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളുമായുള്ളത്. തനത് നികുതി, നികുതിയേതര വരുമാനം ഇരട്ടിയായതിനാലാണ് കേരളം പിടിച്ചുനില്‍ക്കുന്നത്. ആകെ റവന്യൂ വരുമാനത്തില്‍ സ്വന്തം വരുമാനത്തിന്റെ അനുപാതം ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ആറാമതാണ് കേരളം. ബഹുഭൂരിപക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും മൊത്തം റവന്യൂ വരുമാനത്തില്‍ വലിയ പങ്ക് കേന്ദ്ര വിഹിതമാണ്. ബിഹാറിന് 72.27, ഉത്തര്‍പ്രദേശിന് 55.48, ബംഗാളിന് 53.25 എന്നിങ്ങനെയാണ് കേന്ദ്രവിഹിതത്തിലെ ശതമാനം. 16 സംസ്ഥാനങ്ങള്‍ക്കാണ് മൊത്തം വരുമാനത്തിന്റെ 50 ശതമാനത്തിലേറെ കേന്ദ്രവിഹിതമായി ലഭിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും ബിജെപി ഭരണപങ്കാളിത്തമുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നികുതി വിഹിതത്തിന്റെ 72 ശതമാനവും 10 സംസ്ഥാനങ്ങള്‍ക്കായാണ് ലഭിക്കുന്നത്. ബാക്കി 28 ശതമാനം 18 സംസ്ഥാനങ്ങള്‍ക്കും. ഉത്തര്‍പ്രദേശിനാണ് ഏറ്റവും വലിയ വിഹിതം 17.94 ശതമാനം. ബിഹാറിന് 10.06, മധ്യപ്രദേശിന് 7.85, പശ്ചിമ ബംഗാളിന് 7.52, മഹാരാഷ്ട്രയ്ക്ക് 6.32, രാജസ്ഥാന് 6.03, ഒഡിഷയ്ക്ക് 4.53 എന്നിങ്ങനെ. കേരളത്തിന് വെറും 1.93 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.

Finance Minister KN Balagopal said that there is no truth to the allegation that Kerala is in a debt trap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മീഡിയ എന്റെ അച്ഛനും അമ്മയുമല്ലെന്ന് പറഞ്ഞതിന് ആറ് മാസം സൈബര്‍ ബുള്ളിയിങ്; അവരുടെ മുഖത്തേക്ക് കാമറ തിരിച്ചാല്‍ ഓടും: നിഖില വിമല്‍

'തെറ്റ് സമ്മതിച്ച് എക്സ്'; അശ്ലീല ഉള്ളടക്കമുള്ള 600 അക്കൗണ്ടുകളും, 3500 പോസ്റ്റുകളും നീക്കം ചെയ്തു

വിജയ്‌യുടെ 'ജന നായകന്റെ' ഒറിജിനൽ മലയാളത്തിലെ ആ ക്ലാസിക് സിനിമയോ ? ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

'അര ഡസന്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ കട്ടിളപ്പാളി പൊളിക്കുമോ, സ്വര്‍ണം രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ?'

SCROLL FOR NEXT