Thief covered his face by kicking; stole Rs 3000 from fancy shop screen grab
Kerala

കള്ളന്‍ മുഖം മറച്ചത് ചവിട്ടികൊണ്ട്; ഫാന്‍സി കടയില്‍ നിന്നും കവര്‍ന്നത് 3000 രൂപ -വിഡിയോ

ഫ്രൂട്ട്‌സ് കടയും ഫാന്‍സി കടയും കുത്തി തുറന്നാണ് മോഷ്ടാവ് പണം കവര്‍ന്ന് രക്ഷപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇരിണാവിലെ ഫാന്‍സി കടയില്‍ കയറിയ കള്ളന്‍ പുറത്തിട്ട ചവിട്ടി കൊണ്ട് മുഖം മറച്ച് മോഷണം നടത്തി. 3000 രൂപയാണ് ഇങ്ങനെ കവര്‍ന്നത്. സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയത് ഈ രീതിയിലാണെന്ന് കണ്ടെത്തിയത്.

ഫ്രൂട്ട്‌സ് കടയും ഫാന്‍സി കടയും കുത്തി തുറന്നാണ് മോഷ്ടാവ് പണം കവര്‍ന്ന് രക്ഷപ്പെട്ടത്. ഇരിണാവ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നളന്ദ ഫ്രൂട്ട്‌സ് കടയിലും ഫാന്‍സി കടയിലുമാണ് മോഷണം നടന്നത്. ഇരിണാവ് സ്വദേശികളായ സഹോദരങ്ങള്‍ മനോഹരന്റെയും മോഹനന്റെയും ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഫ്രൂട്ട്‌സ് കടയിലെ മേശയില്‍ സൂക്ഷിച്ച 3000 രൂപയും നാണയങ്ങളും, ഫാന്‍സി കടയിലെ മേശയില്‍ സൂക്ഷിച്ച 200 രൂപയും നാണയങ്ങളുമാണ് കവര്‍ന്നത്. കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നുവെന്നത് മനസിലായത്. തുടര്‍ന്ന് ഉടമകള്‍ കണ്ണപുരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ഉടമകള്‍ പൊലീസില്‍ പരാതി നല്‍കി. കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ല'; യുഡിഎഫിലേക്കില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ

ബിജെപി 20 ശതമാനം കടന്നത് തിരുവനന്തപുരത്ത് മാത്രം; പാർട്ടികളിൽ മുന്നിൽ കോൺ​ഗ്രസ്, സിപിഎം രണ്ടാമത്; തദ്ദേശത്തെ വോട്ട് കണക്ക്

'സന്തോഷം, സമയവും പ്രായവും മറന്ന് നിങ്ങളെല്ലാവരും ഇവിടെ നില്‍ക്കുന്നതില്‍'; നന്ദി പറഞ്ഞ് അതിജീവിതയുടെ സഹോദരന്‍

ലാബ് ടെക്നീഷ്യൻ,സ്വീപ്പർ തസ്തികയിൽ ഒഴിവുകൾ; അഭിമുഖം ഡിസംബർ 30 ന്

'മുത്തങ്ങ വെടിവെപ്പ് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായത്'; സി കെ ജാനുവിനെ ചേര്‍ത്ത് പിടിക്കും

SCROLL FOR NEXT