പ്രതീകാത്മക ചിത്രം 
Kerala

'അടിച്ചുഫിറ്റായി'; ആ സത്യം തുറന്നു പറഞ്ഞു; കട്ടിലിനിടയില്‍ പഞ്ചലോഹവിഗ്രഹം; മോഷ്ടാക്കള്‍ അറസ്റ്റില്‍

റെജിയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വിഗ്രഹം കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: കുടിച്ചു പൂസായപ്പോള്‍ ഒരുവര്‍ഷം മുന്‍പ് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം സുഹൃത്തിനോട് പറഞ്ഞു, ഷാപ്പില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ മോഷ്ടാവിനെ ക്ഷേത്രഭാരവാഹികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണ കേസിലാണ് ആനിവേലില്‍ ശശി, കല്‍ത്തൊട്ടി കാനാട്ട് റെജി ജോസഫ് എന്നിവര്‍ അറസ്റ്റിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയന്നത് ഇങ്ങനെ; കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തെ ഒരു ഷാപ്പില്‍ മദ്യപിക്കുന്നതിനിടെയാണ് ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് മോഷണവിവരം വെളിപ്പെടുത്തിയത്. വിറ്റാല്‍ അരലക്ഷം രൂപ കിട്ടും, പണം കിട്ടിയാല്‍ മദ്യസല്‍ക്കാരം നടത്താം എന്നായിരുന്നു വാഗ്ദാനം. ഈ വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിഞ്ഞു. 

ശശിയെ കയ്യോടെ പിടികൂടി കമ്പംമെട്ട് സ്‌റ്റേഷനില്‍ എത്തിച്ചു.ചോദ്യം ചെയ്യലിനിടെ വിഗ്രഹം സൂക്ഷിക്കാന്‍ സുഹൃത്ത് റെജി ജോസഫിനെ ഏല്‍പ്പിച്ചതായി ശശി പറഞ്ഞു. റെജിയുടെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ ചാക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന വിഗ്രഹം കണ്ടെത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം 2021 ജനുവരി 11 രാത്രിയിലാണ് മോഷണം പോയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT