തീക്കോയി ഒറ്റയിട്ടിയില്‍ പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ചു/ ഫോട്ടോ: വീഡിയോ ദൃശ്യം 
Kerala

പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ച് മോഷ്ടാക്കള്‍, ക്രൂരത

വഴിയരികില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ച് കൊണ്ടുപോവാനായിരുന്നു ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പോത്തിനെ വാഹനത്തില്‍ കെട്ടിവലിച്ച് മോഷ്ടാക്കല്‍. കോട്ടയം തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം. വഴിയരികില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ച് കൊണ്ടുപോവാനായിരുന്നു ശ്രമം. 

വെള്ളാതോട്ടത്തില്‍ ജോജിയുടെ പോത്തിനെയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. മോഷ്ടാക്കള്‍ പോത്തിനെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അത് സാധിക്കാതെ വന്നതോടെ വാഹനത്തില്‍ കെട്ടി വലിക്കുകയായിരുന്നു. 

അര കിലോമീറ്ററോളം പോത്തിനെ വാഹനത്തില്‍ കെട്ടി വലിച്ച് കൊണ്ടുപോയതിന് ശേഷം ഉപേക്ഷിച്ച് സംഘം കടന്നു. പോത്തിന് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. പോത്തിനെ കെട്ടി വലിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ സിസിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം