പ്രതീകാത്മക ചിത്രം   ഫയല്‍
Kerala

തിരുവനന്തപുരത്ത് ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പൊളളലേറ്റു

കടയുടമ അപ്പു ആചാരിയാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തുപുരം: തിരുവനന്തപുരം കൈതമുക്കില്‍ ചിപ്‌സ് കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാല് മണിയോടെയാണ് അപകടം ഉണ്ടായത്. കടയുടമ അപ്പു ആചാരിയാണ് മരിച്ചത്. 81 വയസായിരുന്നു. തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു.

ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. മരിച്ചയാളുടെ മകനും ചിപ്‌സ് കടയിലെ ജീവനക്കാരനുമാണ് പൊള്ളലേറ്റത്.

ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന. സമീപത്തെ കടകളിലേക്ക് തീപടര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായി കത്തിനശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടയില്‍ എട്ട് ഗ്യാസ് കുറ്റികളുണ്ടായിരുന്നു. അതില്‍ മൂന്നെണ്ണം പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായതെന്ന് നാട്ടുകാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT