ഐഎഫ്എഫ്കെയ്ക്ക് തുടക്കം ഫെയ്സ്ബുക്ക്
Kerala

ഐഎഫ്എഫ്കെയ്ക്ക് തുടക്കം, ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയില്‍

13 മുതൽ 20 വരെയാണ് മേള നടക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മി ചടങ്ങിൽ മുഖ്യഥിതിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി. 13 മുതൽ 20 വരെയാണ് മേള നടക്കുന്നത്.

ഐഎഫ്എഫ്കെ വേദിയിൽ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി ഉണ്ടായി. റോമിയോ എന്ന യുവാവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഡെലി​ഗേറ്റ് അല്ലെന്നും 2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

നെയ്യ് ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ

ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

വിനീത് ശ്രീനിവാസൻ ചിത്രം 'ചടങ്ങ്' തുടങ്ങി; പ്രധാന വേഷത്തില്‍ സുരേഷ് കൃഷ്ണയും

ബന്ധുവീട് കുത്തിത്തുറന്ന് അഞ്ച് പവൻ കവർന്നു; സ്വർണം വിറ്റ് ഐഫോൺ വാങ്ങിയ യുവാവ് റിമാൻഡിൽ