V V Rajesh, R Sreelekha 
Kerala

തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്‌ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്

രാഷ്ട്രീയ പരിചയമില്ലാത്ത ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നത ഉള്ളതായാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം തുടരുന്നതായി സൂചന. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ എന്നിവരെയാണ് മേയര്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ശ്രീലേഖയെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സലര്‍മാര്‍ക്കിടയില്‍ ഭിന്നത ഉള്ളതായാണ് റിപ്പോര്‍ട്ട്.

ആര്‍എസ്എസ് നേതൃത്വം വി വി രാജേഷിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സൂചന. സിപിഎമ്മിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത തലസ്ഥാന നഗര ഭരണ തലപ്പത്തേക്ക് രാഷ്ട്രീയ രംഗത്തു നിന്നുള്ള ആള്‍ തന്നെ വേണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിച്ചതെന്നാണ് വിവരം. കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം ശ്രീലേഖയെ മേയറാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതായാണ് സൂചന.

രാജേഷിനെ പൂര്‍ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്നും, രാഷ്ട്രീയപരിചയം ഇല്ലാത്തയാള്‍ പെട്ടെന്ന് മേയറാകുന്നത് നഗരസഭ ഭരണം മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ പ്രശ്‌നം നേരിട്ടേക്കാമെന്നും കേരളത്തില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന നേതാക്കള്‍ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ശ്രീലേഖയെ മേയറാക്കാമെന്ന ഏകദേശ ധാരണയിലെത്തിയിരുന്നു.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇന്നു വൈകീട്ടോടെ മേയര്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നാളെയാണ് കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് നടക്കുക. വി വി രാജേഷ് മേയറായാല്‍, ശ്രീലേഖയെ ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് പരിഗണിച്ചേക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഇക്കുറി വനിതാ സംവരണമാണ്.

Dispute within BJP over Thiruvananthapuram Corporation Mayor post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT