പൊലീസ് കമ്മീഷണർ ​ഗവർണർക്ക് സമീപം  ടിവി ദൃശ്യം
Kerala

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ കുഴഞ്ഞു വീണു

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറുടെ അടുത്തു നില്‍ക്കുകയായിരുന്നു കമ്മീഷണര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞു വീണു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണറുടെ അടുത്തു നില്‍ക്കുകയായിരുന്നു കമ്മീഷണര്‍. ഉടന്‍ തന്നെ കമ്മീഷണറെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

റിപ്പബ്ലിക് ദിന ചടങ്ങില്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ഗവര്‍ണര്‍ക്ക് സമീപമായിരുന്നു കമ്മീഷണര്‍ തോംസണ്‍ ജോസ് നിന്നിരുന്നത്. തൊട്ടടുത്ത് തന്നെ ജില്ലാ കലക്ടര്‍ അനുകുമാരിയും ഉണ്ടായിരുന്നു. ഗവര്‍ണര്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴാണ് കമ്മീഷണര്‍ കുഴഞ്ഞു വീഴുന്നത്.

ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ഗവര്‍ണറുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥരും അടക്കം കമ്മീഷണറെ താങ്ങിയെടുത്തു. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കമ്മീഷണര്‍ പെട്ടെന്ന് കുഴഞ്ഞു വീഴാനുള്ള കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

SCROLL FOR NEXT