തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക് വിഡിയോ സ്ക്രീൻഷോട്ട്
Kerala

ഇനി രണ്ടുദിവസം മാത്രം, ഇത്തവണയും 22 കോടീശ്വരന്മാര്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്, പാലക്കാട് മുന്നില്‍

നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 66 ലക്ഷത്തിലേക്ക്.ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍പ്പനയ്ക്കായി നല്‍കിയത്. നാലരലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളത്.

ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ഇതുമുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാര്‍ ഇത്തവണയുമുണ്ടാകും.50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും ഇതുവരെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,12,300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 8,55,280 ടിക്കറ്റുകളുമായി തിരുവനന്തപുരവും 7,99,800 ടിക്കറ്റുകളുമായി തൃശൂരുമാണ് തൊട്ടുപിന്നില്‍. മറ്റു ജില്ലകളിലും ശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റുതീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT