മോഷ്ടാവ് സിസിടിവി ദൃശ്യത്തില്ർ പതിഞ്ഞപ്പോള്ർ സിസിടിവി ദൃശ്യത്തില്ർ നിന്ന്
Kerala

പുലർച്ചെ തോട്ടിയുമായി എത്തി മാങ്ങ മോഷണം, ചോദ്യം ചെയ്ത ​ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി; പരാതി

പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിനു മുന്നിലെ മാവിൽ നിന്ന് മാങ്ങ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വീട്ടുടമസ്ഥനെ വെട്ടുകാത്തി കാട്ടി ഭീഷണി മുഴക്കി മോഷ്ടാവ്. പാറശാലയിലാണ് സംഭവമുണ്ടായത്. വീട്ടുവളപ്പിലെ ചെങ്കവരിയ്ക്ക മാവിൽനിന്നാണ് പുലർ‌ച്ചെ മാങ്ങ മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി വിഡിയോയും പുറത്തുവന്നു.

ശനിയാഴ്ച വെളുപ്പിന് നാലുമണിയോടുകൂടി പട്ടിയുടെ നിർത്താതെയുള്ള കുര കേട്ടാണ് ​ഗൃഹനാഥൻ എഴുന്നേൽക്കുന്നത്. രണ്ടാംനിലയിൽനിന്ന് പുറത്തേക്കു നോക്കിയപ്പോൾ കണ്ടത് വീടിനു മുന്നിൽ നിൽക്കുന്ന മാവിൽ നിന്ന് തോട്ടി ഉപയോ​ഗിച്ച് മാങ്ങ പറിക്കുന്ന മോഷ്ടാവിനെയാണ്. ഗൃഹനാഥൻ വീടിനു പുറത്തേക്ക് ഇറങ്ങിയതോടെ മോഷ്ടാവ് വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതോടെ ​ഗൃഹനാഥൻ ഭയന്ന് വീടിനുള്ളിൽ കയറി. ഈ സമയം കൊണ്ട് മോഷ്ടിച്ച മാങ്ങകൾ ചാക്കിലാക്കി മോഷ്ടാവ് കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പാറശ്ശാല പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽനിന്ന് കാരാളി സ്വദേശിയായ യുവാവാണ് മോഷണം നടത്തുകയും ഗൃഹനാഥനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം