കെ ജയകുമാര്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും; പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളെല്ലാം ചെയ്യും'; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ശബരിമല: ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കണമെന്ന പഴയ തന്ത്രി കണ്ഠരര് രാജീവരുടെ കത്ത് ദേവസ്വം ബോര്‍ഡ് പരിശോധിച്ചു. അതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇതിനായി തലമുതിര്‍ന്ന മൂന്ന് തന്ത്രിമാരുടെ സമിതി രൂപികരിച്ചു. അവരുമായി ആശയവിനിമയം നടത്തിയ ശേഷം തന്റെ ശുപാര്‍ശ ബോര്‍ഡിന് മുന്നില്‍ വെക്കും. അതിനുശേഷം അക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുംയ അക്കാര്യം ഹൈക്കോടതിയെ അറിയിക്കും'- കെ ജയകുമാര്‍ പറഞ്ഞു.

ബ്രഹ്മദത്തനെ തന്ത്രിയാക്കുന്നതില്‍ ബോര്‍ഡ് സമിതിയില്‍ എതിര്‍പ്പില്ലെന്നും സമിതിയെ വച്ചത് ഇക്കാര്യത്തില്‍ വിവാദം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ ഭാഗമായാണെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ തീര്‍ഥക്കുളവുമായി ബന്ധപ്പെട്ട് 2018ലെ ദേവപ്രശ്‌നത്തില്‍ പറഞ്ഞിട്ടുള്ള പരിഹാരങ്ങളും പ്രായശ്ചിത്ത പൂജകളും നടത്താന്‍ ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. ദേവപ്രശ്‌നത്തില്‍ പറഞ്ഞ പരിഹാരപൂജകളില്‍ ഗുരുവായൂരില്‍ ഒരുപാല്‍പായസം നടത്തുകമാത്രമാണ് ചെയ്തത്. പലക്ഷേത്രങ്ങളിലും പോയി ചെയ്യേണ്ടവയുണ്ട്‌. പരിഹാരക്രിയകള്‍ക്കും മറ്റുമായി അഞ്ച് ലക്ഷം രൂപനീക്കി വച്ചതായും അദ്ദേഹം പറഞ്ഞു. പരിഹാരക്രിയയും പ്രായശ്ചിത്ത പൂജകളും ചെയ്യുന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണകാലമായിരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ന് ഹീറോ, ഇന്നോ? ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ '97ല്‍ പ്രതിഷേധം നയിച്ച ധര്‍മേന്ദ്ര പ്രധാന്‍

മുട്ടയെക്കാൾ പ്രോട്ടീൻ, ​പട്ടാണിയെ ചില്ലറക്കാരനായി കാണരുത്, പതിവാക്കാം ഡയറ്റിൽ

'അല്‍-സമൂം' ഉഷ്ണക്കാറ്റ്; കുവൈത്തില്‍ കടുത്ത ചൂടും പൊടിക്കാറ്റും, യാത്രികര്‍ക്ക് മുന്നറിയിപ്പ്

പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

'ഓരോ പരീക്ഷയ്ക്ക് പിന്നിലും നമ്മളെപ്പോഴും കാണാത്ത ഒരു കഥയുണ്ട്, എല്ലാവർക്കും ഇത് ഒരുപോലെയല്ല'; അച്ഛന്റെ വാക്കുകൾ തള്ളി അഹാന