CHANGANASSERY DEATH 
Kerala

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കോട്ടയം: ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കരിങ്കട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54) മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാജുവിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ബെഡ്‌റൂമിലും മകന്‍ സബിന്റേത് സ്‌റ്റോര്‍ റൂമിലുമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏറെ വൈകിയിട്ടും വീട്ടില്‍ നിന്ന് ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കുടുംബത്തിന് ഉണ്ടായിരുന്നു എന്നതാണ് പുറത്തുവരുന്ന വിവരം. സബിന്റെ ഭാര്യ വിദേശത്താണ്. മുന്‍പ് പലചരക്ക് കട നടത്തിയിരുന്ന ഈ കുടുംബം നിലവില്‍ വീടിന്റെ മുകള്‍ നിലയില്‍ ഹോംസ്‌റ്റേ നടത്തിവരികയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Three members of a family were found dead in Changanassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു

വിജയ് സേതുപതി- മിഷ്കിൻ കൂട്ടുകെട്ടിന്റെ 'ട്രെയിൻ'; റിലീസ് തീയതി പുറത്ത്

പാലക്കാട് ചെറുമകന്റെ കുത്തേറ്റ് മുത്തശ്ശന്‍ മരിച്ചു

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം... മലപ്പുത്ത് സ്മൈല്‍!