Three-Year-Old Dies After Peanut Gets Stuck in Throat in Malappuram. 
Kerala

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

Author : Joice Daniel

മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

കുഞ്ഞ് ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ വീട്ടുകാർ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

Three-Year-Old Dies After Peanut Gets Stuck in Throat in Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെക്‌സാസില്‍ ഫ്രാന്‍സിന്റെ 'വാട്ടര്‍ ലൂ'; 'ഞങ്ങളാണ് നമ്പര്‍ വണ്‍'; സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍

'ഒരടിയ്ക്ക് കോളുണ്ടെന്നല്ലേ അശരീരി'; സോഷ്യല്‍ മീഡിയ ഇളക്കി മറിച്ച് ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രം ഉറപ്പിച്ച് ആരാധകര്‍

കണ്ണൂരിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, മൃതദേഹം കുളിമുറിയിൽ; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

സംസ്ഥാനത്ത് വീണ്ടും പനി മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

സ്‌പെയിന്‍ ഫൈനലില്‍, ചരിത്രം കുറിച്ച് അനില്‍ മേനോന്‍, ചെന്താമരയുടെ വിധി, അര്‍ജന്റീന ഇംഗ്ലണ്ടിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍