പ്രതീകാത്മക ചിത്രം 
Kerala

മിന്നല്‍പ്പരിശോധന; കോഴിക്കോട് എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകള്‍, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍. പുതുപ്പാടി കൈതപ്പൊയില്‍ ചന്ദനപ്പുറം വീട്ടില്‍ മുഹമ്മദ് ഷക്കീര്‍ (23), താമരശ്ശേരി പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്മാന്‍ (20), പെരുമ്പളളി കവുമ്പുറത്ത് വീട്ടില്‍ ആഷിക് കെപി (23), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  താമരശ്ശേരി ലോഡ്ജില്‍ വെച്ചാണ് കോഴിക്കോട് റൂറല്‍ എസ് പിആര്‍ കറപ്പസാമി ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം പ്രതികളെ പൊക്കിയത്.
 
പ്രതികളുടെ കയ്യില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 5.15 ഗ്രാം എംഡിഎംഎയും പായ്ക്ക് ചെയ്യുന്നതിനുള്ള നിരവധി പാക്കറ്റുകള്‍, തൂക്കം നോക്കാനുള്ള ഇലക്ട്രോണിക് ത്രാസ്സ് എന്നിവയും കണ്ടെടുത്തു. കോഴിക്കോട് താമരശ്ശേരി കൊടുവള്ളി, എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതിന്റെ ബാക്കിയാണ് കണ്ടെത്തിയ മയക്കുമരുന്നുകള്‍. 

കോഴിക്കോട് ഉള്ള മൊത്തകച്ചവടക്കാരില്‍ നിന്നും മയക്കുമരുന്ന് വാങ്ങി  ചില്ലറ വില്‍പ്പന നടത്തുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മുഹമ്മദ് ഷക്കീറിനെ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ 5ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ രണ്ട് മാസം ജയിലില്‍ കിടന്ന് മെയ് മാസം ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാള്‍. വര്‍ധിച്ചു വരുന്ന ലഹരി വില്പന തടയുന്നതിനായി  സംസ്ഥാനമാകെ നടക്കുന്ന വേട്ടയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍