snake bite Pinterest
Kerala

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കാലിൽ പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: തൃശൂർ സർക്കാർ മെഡിക്കൽ കോളജ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്ക് പാമ്പുകടിയേറ്റു. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് (കുട്ടികളുടെ) വിഭാഗത്തിലെ വനിതാ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ കാർ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കാലിൽ പാമ്പുകടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

A pediatric department doctor at the Thrissur Government Medical College was admitted to the observation ward after being bitten by a snake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

6,500mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, 50 എംപി കാമറ; ഷവോമി 17ടി ലോഞ്ച് വ്യാഴാഴ്ച, ഫീച്ചറുകള്‍

ഗൂഗിള്‍ പേ, ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ടോ? പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

'വണ്ടി എടുത്തുമാറ്റെടാ' എന്ന് ആക്രോശിച്ചുകൊണ്ട് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ പരാതി നൽകി പിണറായി വിജയന്റെ ഡ്രൈവർ

കാലവര്‍ഷം; ബുധനാഴ്ച മുതല്‍ 'പെരുമഴക്കാലം', എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT