അറസ്റ്റിലായ പ്രതി, യുവതിയും യുവാവും ലോഡ്ജിൽ/ സിസിടിവി ദൃശ്യം 
Kerala

മറ്റൊരു യുവതിയുമായും ബന്ധം; വിവരമറിഞ്ഞ കാമുകി ഉടക്കി; ഒഴിവാക്കാന്‍ കൊലപാതകം; അറസ്റ്റ്

ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ബസേജ ശാന്തയാണ് പിടിയിലായത്. ഒരുമിച്ചു താമസിച്ചു വന്ന യുവതിയെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. 

ഈ മാസം ഒമ്പതിനാണ് ഝാര്‍ഖണ്ഡ് സ്വദേശിനിയെ തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഡില്‍ കിടത്തി തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

കൊലപാതകത്തിന് ശേഷം മലപ്പുറം തവനൂരിലേക്ക് പോയ പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, ചെന്നൈയിലും കട്ടപ്പനയിലും ഒരുമിച്ചു താമസിച്ചിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. 

മറ്റൊരു യുവതിയുമായും പ്രതിക്ക് ബന്ധമുണ്ടായിരുന്നു. ഇത് ഝാര്‍ഖണ്ഡ് സ്വദേശിനി ചോദ്യം ചെയ്തു. വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി