geethu and her daughter with Dr Lydia Abela, wife of Malta Prime Minister Dr Robert Abela, and their daughter Giorgia Mae Abela 
Kerala

'താങ്ക് യൂ ഗീതു';ചാലക്കുടിക്കാരി നഴ്‌സിന് നന്ദി പറഞ്ഞ് മാള്‍ട്ടാ പ്രധാനമന്ത്രി

ബജറ്റ് പ്രസംഗത്തില്‍ ഗീതുവിന്റെ പേരെടുത്ത് പറഞ്ഞ് അഭിനന്ദനം

Author : പൂജാ നായര്‍
Edited By : സനല്‍ ദേവ്. ബി

കോഴിക്കോട്: മാള്‍ട്ടയുടെ പ്രധാനമന്ത്രി റോബര്‍ട്ട് അബേലയുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി ഒരു മലയാളി നഴ്‌സ്. പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിനിടെയാണ് ചാലക്കുടിക്കാരിയായ ഗീതു ലൂയിസിനെ പേരെടുത്ത് പറഞ്ഞ് റോബര്‍ട്ട് അബേല അഭിനന്ദിച്ചത്. 'എന്റെ പപ്പയ്ക്കും മമ്മിക്കും അസുഖം വന്നപ്പോഴും എന്റെ മകള്‍ക്കു പരിചരണം വേണ്ടിവന്നപ്പോഴും ഒരു വിദേശ നഴ്‌സ് ആണ് തുണയായത്. അവരുടെ പേര് ഗീതു. താങ്ക് യൂ ഗീതു, നിങ്ങളുടെ സേവനങ്ങള്‍ക്ക് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു' പ്രധാനമന്ത്രി പറഞ്ഞു.

'പ്രധാനമന്ത്രി എന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ ഞാന്‍ ശരിക്കും അമ്പരന്നു പോയി എന്നായിരുന്നു ഗീതുവിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാന്‍ നല്‍കിയ സേവനത്തിന് ഇത്രയും വലിയൊരു അംഗീകാരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, എന്റെ കടമയാണ് ഞാന്‍ ചെയ്തതെന്നും ഗീതു പറഞ്ഞു.

ചാലക്കുടി മേലൂരിലെ പയ്യപ്പിള്ളി വീട്ടില്‍ ഗീതു ലൂയിസ് (35) 2018ലാണ് യൂറോപ്യന്‍ ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ എത്തുന്നത്. നാട്ടില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നഴ്‌സായി ജോലി ചെയ്തുവരവേയാണ് മാള്‍ട്ടയിലേയ്ക്ക് പോകാന്‍ അവസരം ലഭിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സമയത്ത് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് രോഗ പരിശോധന നടത്താമോ എന്ന ചോദ്യവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സമീപിച്ചു. പലരും പിന്മാറിയപ്പോള്‍ ഗീതു ധൈര്യപൂര്‍വം ദൗത്യം ഏറ്റെടുത്തു. കൊവിഡ് പരിശോധനാ ദൗത്യത്തിന്റെ പൂര്‍ണ ചുമതല പിന്നീട് ഗീതുവിന് ലഭിച്ചു. 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെ ചുമതല. ഇതോടെ സര്‍ക്കാര്‍ തലത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യപ്രവര്‍ത്തകതരിലൊരാളായി ഗീതു മാറി.

ഇതിനിടെയാണ് പ്രധാനമന്ത്രി അബേലയുടെ പിതാവും മാള്‍ട്ട മുന്‍ പ്രസിഡന്റുമായ ജോര്‍ജ് അബേലയ്ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ പരിചരണത്തിനും ഗീതുവിനെയാണ് നിയോഗിച്ചത്. ഒരു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തുടര്‍ന്ന ഗീതു റോബര്‍ട്ട് അബേലയുടെ ഭാര്യയ്ക്കും മകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായപ്പോഴും കൂടെ നിന്ന് പരിചരിച്ചു.

Thrissur nurse Geethu wins Malta Prime Minister’s special appreciation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തുണ്ട് സഖാവേ' ഇനി യൂത്ത് കോണ്‍ഗ്രസുകാരും വിളിക്കും; അഭിസംബോധന ഏറ്റെടുത്ത് കോണ്‍ഗ്രസ് യുവജന സംഘടന

അപകടങ്ങളുണ്ടായാല്‍ വാഹനം നിര്‍ത്തി കാഴ്ച കാണരുത്, പിഴയിടും; 'റബ്ബര്‍നെക്കിങ്ങില്‍ യുഎഇയില്‍ മുന്നറിയിപ്പ്

'മോദിക്കെതിരായ അന്വേഷണം തടഞ്ഞത് ചില കോണ്‍ഗ്രസ് നേതാക്കള്‍; ഇപ്പോള്‍ അനുഭവിക്കുന്നത് അതിന്റെ ഫലം'

എഞ്ചിനീയർമാർക്ക് അവസരം; സ്‌പോർട്‌സ് കേരള ഫൗണ്ടേഷനിൽ ജോലി നേടാം, നിരവധി ഒഴിവുകൾ...

മൂന്ന് ദിവസം തുടര്‍ച്ചയായ ദര്‍ശനം, 'സ്‌പെഷ്യല്‍' ഇല്ല, രാവിലെ ഒന്‍പത് മുതല്‍ പ്രസാദ ഊട്ട്; ഗുരുവായൂര്‍ ഏകാദശി ശനിയാഴ്ച