Kerala

കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയില്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി ചെമ്പൂക്കാവ് ഭഗവതി; തൃശൂരില്‍ 'പൂരം വൈബ്'

നഗരത്തില്‍ ഗതാഗത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവ് തട്ടകത്തില്‍ നിന്നു പുറപ്പെട്ട് വടക്കുംനാഥ സന്നിധിയില്‍ എത്തി. മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊണ്ടിരിക്കുന്നു. ഗജ സാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പുറത്തേറി ചെമ്പൂക്കാവ് ഭഗവതിയും ലാലൂര്‍, ചൂരക്കാട്ടുകാവ് ഘടക ക്ഷേത്രങ്ങളും എഴുന്നള്ളുന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് ആരംഭിച്ചു.

പുലര്‍ച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്. പിന്നാലെയാണ് മറ്റ് ഘടക പൂരങ്ങളും വടക്കുംനാഥനെ വണങ്ങാനായി വരുന്നത്.

കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിച്ചു. പിന്നീട് പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് അവസ്ഥാപ്രകാരമുള്ള ഒന്‍പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങി. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്.

റൗണ്ടിലേക്ക് ഒരു വാഹനത്തിനും പ്രവേശനമില്ല

തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും രാവിലെ 6 മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്. പൂരം അഴസാനിക്കുന്നതു വരെ റൗണ്ടിലേക്ക് ഒരു വാഹനത്തിനും പ്രവേശനമില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് റൗണ്ടിന്റെ ഔട്ടര്‍ റിങ് വരെ മാത്രമാണ് പ്രവേശനാനുമതി. നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങള്‍ക്കു അനുമതി ലഭിക്കുന്നതിനായി വാഹനത്തിന്റെ നമ്പറും തിരിച്ചറിയല്‍ രേഖയും കരുതണമെന്നാണ് പൊലീസ് അറിയിപ്പ്.

ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനും വടക്കേ സ്റ്റാന്‍ഡിനും പുറമേ വെസ്റ്റ് ഫോര്‍ട്ട് ജങ്ഷനില്‍ താത്കാലി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങല്‍ മുണ്ടുപാലം ജങ്ഷനില്‍ നിന്നു ഇടത്തേക്ക് തിരിഞ്ഞു എസ്‌കെടി സൗത്ത് റിങ് വഴി തിരിച്ചുവിട്ട് റോഡ് വണ്‍വേയാക്കി.

ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും പുറമേ, വെസ്റ്റ് ഫോര്‍ട്ട് ജംക്ഷനില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഒല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മുണ്ടുപാലം ജംക്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എസ്‌കെടി സൗത്ത് റിങ്ങ് വഴി തിരിച്ചു വിട്ട് റോഡ് വണ്‍വേയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

SCROLL FOR NEXT