thrissur pooram FILE
Kerala

ശക്തന്റെ തട്ടകത്തില്‍ ഇന്ന് പൂരം കൊടിയേറ്റ്; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍, ആവേശത്തില്‍ പൂര പ്രേമികള്‍

തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശൂര്‍ ഇന്ന് മുതല്‍ പൂരം ലഹരിയില്‍. വിസ്മയക്കാഴ്ചകളുമായി തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലും തൊട്ടുപിന്നാലെ പതിനൊന്നേ കാലോടെ പാറമേക്കാവിലും പൂരം കൊടിയേറ്റ് ചടങ്ങ് നടക്കും.

പൂരച്ചമയ പ്രദര്‍ശനം ഏപ്രില്‍ 24നാണ് നടക്കുക. 26നാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരം. ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും പൂര ദിനം നടക്കും.

തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന് രാവിലെ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം എട്ടരയോടെ ലാലൂരില്‍ കൊടിയേറും. യാഗം നടന്ന ഊര് എന്നര്‍ഥമുള്ള യാഗൂര്‍ ലോപിച്ചാണ് ലാലൂര്‍ ആയതെന്നാണ് പറയപ്പെടുന്നത്. തൃശൂര്‍ പൂരത്തിന്റെ മറ്റൊരു ഘടകക്ഷേത്രമായ കാരമുക്ക് ഭഗവതിയും ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതിയും സഹോദരിമാരാണെന്നാണ് സങ്കല്‍പ്പം. പഴക്കമുള്ള കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രമാണ് ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതത്രെ.

നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ ലാലൂര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു. ദേവി ഇവിടെ ബാലഭാവത്തിലാണ് കുടികൊള്ളുന്നത്. അതിനാല്‍ വെടിക്കെട്ടോ കടുംനിറത്തിലുള്ള വസ്ത്രങ്ങളോ ക്ഷേത്രത്തില്‍ പതിവില്ല. ഇവിടെ ഉപപ്രതിഷ്ഠകളുമില്ല. എട്ടരയടി ഉയരമുള്ള ബലിക്കല്ല് ആണ് മറ്റൊരു സവിശേഷത. പൂരദിവസം രാവിലെ ആറുമണിക്ക് ലാലൂര്‍ കാര്‍ത്ത്യായനി മൂന്നാനപ്പുറത്ത് പൂരത്തിന് പുറപ്പെടും. പഞ്ചവാദ്യം അകമ്പടി സേവിക്കും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചാകും.

നടുവിലാലില്‍വെച്ച് ആനകളുടെ എണ്ണം ഒമ്പതായി വര്‍ദ്ധിക്കും. ഇവിടെനിന്നും മേളം ആരംഭിക്കും. വടക്കുന്നാഥ സന്നിധിയില്‍ കൊട്ടിക്കലാശിച്ച് വണങ്ങി മടങ്ങും. നേരേ ലാലൂരിലേക്കു തന്നെയാണ് മടങ്ങുക. എവിടേയും ഇറക്കിപ്പൂജയില്ല. വൈകീട്ട് ആറുമണിക്ക് ദേവി വീണ്ടും വടക്കുന്നാഥനെ വണങ്ങാന്‍ പുറപ്പെടും. പകല്‍ നടന്ന ചടങ്ങുകള്‍ ആവര്‍ത്തിക്കും.

thrissur pooram starts today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

'തിരക്കഥയിലെ ആശയക്കുഴപ്പം, 'അതിമനോഹരം' ഷൂട്ട് നിര്‍ത്തിവച്ചു'; വാര്‍ത്തകള്‍ക്കെതിരെ തരുണ്‍ മൂര്‍ത്തി

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

ഭവന വായ്പ എടുക്കാന്‍ പോകുകയാണോ?; ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തില്‍ കൂടരുത്, എന്തുകൊണ്ട്?

'ട്രഷറിയിൽ 6,000 കോടിയുണ്ടെന്ന കഥകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ'; കിഫ്ബി വരുത്തിവെച്ചത് 56,000 കോടിയുടെ ബാധ്യതയെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT