ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ 
Kerala

ഇടുക്കി അരണക്കല്ലില്‍ കടുവയിറങ്ങി; പശുവിനെയും വളര്‍ത്തുനായയെയും കൊന്നു

ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലില്‍ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണന്‍ എന്നയാളുടെ പശുവിനെയാണ് കൊന്നത്.

അയല്‍വാസിയായ ബാലമുരുകന്‍ എന്നയാളുടെ വളര്‍ത്തുനായയെയും കൊന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കടുവയെ കണ്ടതെന്ന് നാരായണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഇതെന്നാണ് നിഗമനം.

വിവരമറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനാണ് തീരുമാനം. ഇതിനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം; ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍; ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് കൂടും; വര്‍ധന ഇങ്ങനെ

പൂരം വെടിക്കെട്ടിനിടെ കല്ലും മണ്ണും തെറിച്ചു, നാല് പേര്‍ക്ക് പരിക്ക്

വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒരു ലക്ഷം; വയനാട് ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സഹായം

SCROLL FOR NEXT