മുക്കാളി റെയിവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു facebook
Kerala

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കണ്ണൂര്‍: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതോടെയാണ് അപകടമുണ്ടായത്. ആളപായം ഇല്ല. ട്രാക്കില്‍ നിന്ന് ഉടന്‍ തന്നെ ലോറി മാറ്റി ട്രെയിന്‍ ഗതാഗതം സാധാരണനിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്.

റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോം വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്ലാറ്റ്‌ഫോമിലേക്ക് മണ്ണുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി ട്രാക്കിലേക്ക് വീഴുകയായിരുന്നു. പിന്‍ഭാഗം ട്രാക്കിലും മുന്‍ഭാഗം പ്ലാറ്റ്‌ഫോമിലും കിടക്കുന്ന നിലയിലാണ് ലോറി.

Tipper overturns on tracks at Mukkali railway station; train traffic halted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരിൽ വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

പെനാൽറ്റി പാഴാക്കി എംബാപ്പെ; റയൽ മാഡ്രിഡിനെ ഞെട്ടിച്ച് ബെറ്റിസ്, ഒറ്റ ​ഗോളിന് തോറ്റു!

ലോറികളുടെ അനധികൃത പാര്‍ക്കിങ്, റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ല; കൊല്ലം സുധിയുടെ ജീവന്‍ പൊലിഞ്ഞതും ഇവിടെ തന്നെ

'10 ദിവസം കഴിഞ്ഞപ്പോള്‍ പനിയാണെന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തു പോയി'; പ്രണയകഥ പങ്കുവച്ച് പാര്‍വതി അയ്യപ്പദാസ്

3 മിനിറ്റിൽ ഇസാക്കിന്റെ ഇരട്ട ​ഗോൾ! പ്രീമിയർലീ​ഗിൽ ലിവർപൂളിന് ആദ്യ ജയം